ഡൽഹി സ്ഫോടനം: സുരക്ഷാ കാര്യങ്ങൾക്കുള്ള കേന്ദ്രമന്ത്രിസഭാ സമിതിയുടെ യോഗം നാളെ

അമിത് ഷായുടെ വസതിയില്‍ നടന്ന ഉന്നതതല സുരക്ഷാ യോഗം ഒരു മണിക്കൂറിലധികം നീണ്ട ചര്‍ച്ചകള്‍ക്ക് ശേഷം അവസാനിച്ചു.

New Update
Untitled

ഡല്‍ഹി: ഡല്‍ഹി സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തിന്റെ ദേശീയ സുരക്ഷാ കാര്യങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്ന കേന്ദ്രമന്ത്രിസഭാ സമിതിയുടെ യോഗം നാളെ ചേരും. 

Advertisment

വൈകുന്നേരം 5.30 നാണ് യോഗം നടക്കുക. അതേസമയം സിആര്‍പിഎഫ് ഐജി രാജേഷ് അഗര്‍വാള്‍ ഡല്‍ഹി ചെങ്കോട്ട സ്‌ഫോടന സ്ഥലം സന്ദര്‍ശിച്ചു. അമിത് ഷായുടെ വസതിയില്‍ നടന്ന ഉന്നതതല സുരക്ഷാ യോഗം ഒരു മണിക്കൂറിലധികം നീണ്ട ചര്‍ച്ചകള്‍ക്ക് ശേഷം അവസാനിച്ചു.


ഏകദേശം ഒരു മണിക്കൂറും പതിനഞ്ച് മിനിറ്റും നീണ്ടുനിന്ന യോഗത്തില്‍ ആഭ്യന്തര സെക്രട്ടറി, ഇന്റലിജന്‍സ് ബ്യൂറോ (ഐബി) മേധാവി, ഡല്‍ഹി പോലീസ് കമ്മീഷണര്‍, ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) ഡയറക്ടര്‍ ജനറല്‍, ദേശീയ സുരക്ഷാ ഗാര്‍ഡ് (എന്‍എസ്ജി) ഡയറക്ടര്‍ ജനറല്‍, ജമ്മു കശ്മീര്‍ ഡിജിപി (വീഡിയോ കോണ്‍ഫറന്‍സ് വഴി) എന്നിവരുള്‍പ്പെടെ ഉന്നത ഉദ്യോഗസ്ഥരും ആഭ്യന്തര മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരും പങ്കെടുത്തു. 

ദേശീയ സുരക്ഷാ ആശങ്കകളും നടന്നുകൊണ്ടിരിക്കുന്ന അന്വേഷണങ്ങളും കേന്ദ്രീകരിച്ചായിരുന്നു ചര്‍ച്ചകള്‍ എന്നാണ് റിപ്പോര്‍ട്ട്.
 

Advertisment