പാകിസ്ഥാന്റെ വാദം പൊളിയുന്നു: ചെങ്കോട്ട ആക്രമണത്തിന് പിന്നിൽ ജെയ്‌ഷെ മുഹമ്മദ് എന്ന് യുഎൻ റിപ്പോർട്ട്

ജെയ്ഷെ മുഹമ്മദ്, ലഷ്‌കര്‍-ഇ-ത്വയ്യിബ തുടങ്ങിയ സംഘടനകള്‍ രാജ്യത്ത് പ്രവര്‍ത്തനരഹിതമാണെന്നാണ് പാകിസ്ഥാന്‍ അന്താരാഷ്ട്ര സമൂഹത്തോട് പറയുന്നത്.

New Update
Untitled

ഡല്‍ഹി: ഭീകരവാദത്തിനെതിരെയുള്ള പോരാട്ടത്തില്‍ പാകിസ്ഥാന്റെ ഇരട്ടത്താപ്പ് തുറന്നുകാട്ടി ഐക്യരാഷ്ട്രസഭയുടെ പുതിയ റിപ്പോര്‍ട്ട്.

Advertisment

നിരോധിക്കപ്പെട്ട ഭീകരസംഘടനയായ ജെയ്ഷെ മുഹമ്മദ് ഇപ്പോഴും സജീവമാണെന്നും കഴിഞ്ഞ വര്‍ഷം ഡല്‍ഹി ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം സംഘടന ഏറ്റെടുത്തതായും യുഎന്‍ ഉപരോധ നിരീക്ഷണ സമിതിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.


2025 നവംബര്‍ 10-ന് ചെങ്കോട്ടയ്ക്ക് സമീപം നടന്ന കാര്‍ ബോംബ് സ്‌ഫോടനത്തില്‍ 15 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഈ ആക്രമണം നടത്തിയത് തങ്ങളാണെന്ന് ജെയ്ഷെ മുഹമ്മദ് അവകാശപ്പെട്ടതായി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.


ജെയ്ഷെ തലവന്‍ മസൂദ് അസ്ഹര്‍ കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ 'ജമാഅത്ത് ഉല്‍-മുഅ്മിനാത്ത്' എന്ന പേരില്‍ ഒരു വനിതാ ഭീകര വിഭാഗത്തിന് രൂപം നല്‍കിയതായും റിപ്പോര്‍ട്ടിലുണ്ട്. ഭീകരപ്രവര്‍ത്തനങ്ങളെ പിന്തുണയ്ക്കുകയാണ് ഇതിന്റെ ലക്ഷ്യം.

ജെയ്ഷെ മുഹമ്മദ്, ലഷ്‌കര്‍-ഇ-ത്വയ്യിബ തുടങ്ങിയ സംഘടനകള്‍ രാജ്യത്ത് പ്രവര്‍ത്തനരഹിതമാണെന്നാണ് പാകിസ്ഥാന്‍ അന്താരാഷ്ട്ര സമൂഹത്തോട് പറയുന്നത്. എന്നാല്‍ ഇവ സജീവമാണെന്ന കണ്ടെത്തല്‍ പാകിസ്ഥാന് തിരിച്ചടിയാണ്.


ഡല്‍ഹിയിലെ ആക്രമണത്തിന് പിന്നാലെ നടന്ന അന്വേഷണത്തില്‍ നിന്നുമാണ് ഭീകര ശൃംഖലയെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവന്നത്. നിലവില്‍ ദേശീയ അന്വേഷണ ഏജന്‍സിയാണ് കേസ് കൈകാര്യം ചെയ്യുന്നത്. മൂന്ന് ഡോക്ടര്‍മാരടക്കം ഒന്‍പത് പേര്‍ ഇതുവരെ അറസ്റ്റിലായിട്ടുണ്ട്.


സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ട ഭീകരന്‍ ഉമര്‍-ഉന്‍-നബിയുടെ ഫോണില്‍ നിന്ന് ചാവേര്‍ ആക്രമണത്തെക്കുറിച്ച് സംസാരിക്കുന്ന വീഡിയോ പോലീസ് കണ്ടെത്തിയിരുന്നു. ഇത് ഒരു ആസൂത്രിത ഗൂഢാലോചനയുടെ ഭാഗമാണെന്ന് അന്വേഷണ സംഘം ഉറപ്പിച്ചു.

Advertisment