ചെങ്കോട്ട സ്‌ഫോടനത്തിന് മണിക്കൂറുകൾക്ക് മുമ്പ് കേസിലെ മുഖ്യപ്രതി ഉമർ നബിയെ ഡൽഹി ഫൈസ് ഇ ഇലാഹി മസ്ജിദിൽ അനുഗമിച്ചയാൾ പിടിയിൽ

സ്ഫോടനദിവസം ഉച്ചയ്ക്ക് 3.19-ന് ചെങ്കോട്ട പാര്‍ക്കിംങ് ഗ്രൗണ്ടില്‍ ഉമര്‍ കാര്‍ പാര്‍ക്ക് ചെയ്യുന്നതിന് മുമ്പ് ഉമര്‍ നടത്തിയ നീക്കങ്ങള്‍ അന്വേഷണ സംഘം പരിശോധിച്ചിരുന്നു.

New Update
Untitled

ഡല്‍ഹി: ചെങ്കോട്ട സ്ഫോടനത്തിന് മണിക്കൂറുകള്‍ക്ക് മുമ്പ് കേസിലെ മുഖ്യപ്രതി ഉമര്‍ നബിയെ ഡല്‍ഹി ഫൈസ് ഇ ഇലാഹി മസ്ജിദില്‍ അനുഗമിച്ചയാള്‍ പിടിയില്‍. ഓള്‍ഡ് ഡല്‍ഹി നിവാസിയാണ് അറസ്റ്റിലായ ആള്‍.

Advertisment

സിസിടിവികള്‍ പരിശോധിച്ചതിന് ശേഷമാണ് അന്വേഷണസംഘം ഇയാളെ പിടികൂടിയത്. പ്രതിയെ കസ്റ്റഡിയിലെടുത്തതായും ഇന്റലിജന്‍സ് ഏജന്‍സികള്‍ സംയുക്തമായി ചോദ്യം ചെയ്യുന്നതായും ഡല്‍ഹി പോലീസ് സ്പെഷ്യല്‍ സെല്‍ വൃത്തങ്ങള്‍ അറിയിച്ചു.


സ്ഫോടനദിവസം ഉച്ചയ്ക്ക് 3.19-ന് ചെങ്കോട്ട പാര്‍ക്കിംങ് ഗ്രൗണ്ടില്‍ ഉമര്‍ കാര്‍ പാര്‍ക്ക് ചെയ്യുന്നതിന് മുമ്പ് ഉമര്‍ നടത്തിയ നീക്കങ്ങള്‍ അന്വേഷണ സംഘം പരിശോധിച്ചിരുന്നു.

50-ഓളം സിസിടിവി ദൃശ്യങ്ങളാണ് ഇതിനുവേണ്ടി പരിശോധിച്ചത്. ഇതില്‍ ഉമര്‍ പള്ളിയിലേക്ക് നടന്നുപോകുമ്പോഴുള്ള ദൃശ്യത്തിലാണ് അറസ്റ്റിലായ ആള്‍ ഇയാളെ അനുഗമിക്കുന്നത് കാണാന്‍ കഴിഞ്ഞത്. 

ഉമറുമായി അറസ്റ്റിലായ വ്യക്തി സംസാരിക്കുന്നതും ഇരുവരുടെയും സംസാരം മറ്റാരും കേള്‍ക്കുന്നില്ലെന്ന് ഉറപ്പാക്കാനും ഇയാള്‍ ശ്രദ്ധിക്കുന്നത് ദൃശ്യങ്ങളില്‍ കാണാം. 

Advertisment