/sathyam/media/media_files/2025/11/15/untitled-2025-11-15-13-39-14.jpg)
ഡല്‍ഹി: ചെങ്കോട്ട സ്ഫോടനക്കേസുമായി ബന്ധപ്പെട്ട് ഹരിയാനയിലെ അല്‍-ഫലാഹ് സര്‍വകലാശാലയില്‍ മുമ്പ് ജോലി ചെയ്തിരുന്ന പത്താന്‍കോട്ടില്‍ നിന്നുള്ള ഒരു സര്‍ജനെ കസ്റ്റഡിയിലെടുത്തു.
ഡല്‍ഹിയിലെ ചെങ്കോട്ടയ്ക്ക് സമീപം 13 പേരുടെ മരണത്തിനിടയാക്കിയ കാര്‍ സ്‌ഫോടനം നടത്തിയ ഡോ. ഉമര്‍ നബിയുമായി സര്‍ജന്‍ ഡോ. റയീസ് അഹമ്മദ് ഭട്ടിന് ബന്ധമുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയതിനെത്തുടര്‍ന്നാണ് കസ്റ്റഡിയിലെടുത്തത്.
പത്താന്‍കോട്ടിലെ വൈറ്റ് മെഡിക്കല്‍ കോളേജില്‍ ജോലി ചെയ്യുന്ന 45 വയസ്സുള്ള സര്‍ജന്‍ 2020-2021 കാലയളവില്‍ ഫരീദാബാദിലെ അല്‍-ഫലാഹ് സര്‍വകലാശാലയിലാണ് ജോലി ചെയ്തത്.
അല്‍-ഫലാഹ് സര്‍വകലാശാലയിലെ ജീവനക്കാരുമായി ഡോ. ഭട്ട് പതിവായി ബന്ധപ്പെട്ടിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തി.
വസ്തുതകള്‍ സ്ഥാപിക്കുന്നതിനും' ജെയ്ഷ്-ഇ-മുഹമ്മദ്, അന്‍സാര്‍ ഗസ്വത്-ഉല്‍-ഹിന്ദ് എന്നിവയുടെ പിന്തുണയുള്ള 'വൈറ്റ് കോളര്‍' ഭീകരവാദ മൊഡ്യൂളില്‍ അദ്ദേഹം ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് ഉറപ്പാക്കുന്നതിനുമാണ് ഡോക്ടര്‍ ഭട്ടിനെ കസ്റ്റഡിയിലെടുത്തത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us