/sathyam/media/media_files/2025/11/11/umar-2025-11-11-16-18-52.jpg)
ന്യൂഡൽഹി: ഡല്‍ഹി ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ ചാവേര്‍ സ്‌ഫോടനത്തിന് പിന്നില്‍ പാക് ഭീകരസംഘടന ജെയ്ഷെ മുഹമ്മദെന്നാണ് സൂചന.
പൊട്ടിത്തെറിച്ച കാര്‍ ഓടിച്ചത് ജെയ്‌ഷെ ഭീകരന്‍ ഡോക്ടര്‍ ഉമര്‍ മുഹമ്മദെന്നാണ് വിവരം. കഴിഞ്ഞ ദിവസം ഫരീദാബാദില്‍ സ്‌ഫോടകവസ്തുക്കളുമായി പിടിയിലായ ഡോക്ടേഴ്‌സുമായി ഉമര്‍ മുഹമ്മദിന് ബന്ധമുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്.
ഇതിന്റെ അടിസ്ഥാനത്തിൽ ഉമറിന്റെ കുടുംബാംഗങ്ങളെ അന്വേഷണ സംഘം കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യുകയാണ്.
കൂട്ടാളികള്‍ അറസ്റ്റിലായതോടെ പരിഭ്രാന്തിയിലായ ഉമര്‍ വേഗത്തില്‍ ആസൂത്രണം ചെയ്തതാണ് ചാവേറാക്രമണമെന്നാണ് വിവരം.
/filters:format(webp)/sathyam/media/media_files/2025/11/11/a1-2025-11-11-16-20-09.jpg)
ഉമറിനൊപ്പം കാറില്‍ മറ്റാരെങ്കിലും ഉണ്ടായിരുന്നോ എന്നും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്.
ഫരീദാബാദ് സംഘത്തില്‍പ്പെട്ടയാളാണ് ഡോക്ടര്‍ ഉമര്‍ മുഹമ്മദ് എന്ന സൂചനയും പുറത്തുവരുന്നുണ്ട്.
പാക് ഭീകരസംഘടന ജയ്‌ഷെ മുഹമ്മദുമായി ഫരീദാബാദ് സംഘത്തിന് അടുത്ത ബന്ധമുണ്ടെന്ന തെളിവുകള്‍ അന്വേഷണ ഏജന്‍സികള്‍ക്ക് ലഭിച്ചിരുന്നു.
അതേസമയം, ഉമര്‍ ശാന്ത സ്വഭാവക്കാരനാണെന്നും അധികം സംസാരിക്കാറില്ലെന്നും സഹോദരന്റെ ഭാര്യ പറയുന്നു. ഒന്നിലും ഇടപെടാറില്ല.ഉമറിന് അധികം സുഹൃത്തുക്കളുമില്ല.
വളരെ ബുദ്ധിമുട്ടി പഠിച്ചാണ് ഡോക്ടറായതെന്നും സഹോദരന്റെ ഭാര്യ പറഞ്ഞതായുള്ള വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്. ഉമർ സ്‌ഫോടനത്തിന് പിന്നില്‍ പ്രവര്‍ത്തിക്കുമെന്ന് കരുതുന്നില്ലെന്നും അവർ പറയുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us