/sathyam/media/media_files/2025/11/10/a1-2025-11-10-21-23-14.jpg)
ഡൽഹി: ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്ഫോടനം സാധാരണ നിലയിലുള്ള സ്ഫോടനം അല്ലെന്ന് ഡൽഹി പോലീസ് വൃത്തങ്ങൾ. ഡൽഹി പോലീസ് ക്രൈംബ്രാഞ്ച് സംഘം സംഭവ സ്ഥലത്തെത്തി.
സിഎൻജി വാഹനത്തിന്റെ സ്ഫോടനത്തിന്റെ പുറകിൽ എക്സ്പ്ലോസീവ് ഉണ്ടായിരുന്നു എന്നതാണ് പ്രാഥമിക നിഗമനം.
എൻഐഎ സംഘം രാസ പരിശോധനകൾ ആരംഭിച്ചു. എൻഐ ഡിജി ഓപ്പറേഷൻ യൂണിറ്റിനു പരിശോധന നിർദേശം നൽകി. ആർപിഎഫിനു റെയിവേ സ്റ്റേഷനുകളിൽ പരിശോധന നടത്താൻ നിർദേശം.
സംശയമുള്ളവ എല്ലാം പരോശോധിക്കണമന്നാണ് നിർദേശം. ഡൽഹിയിലെ എല്ലാ മാർക്കറ്റുകളും ഷോപ്പിംഗ് ഏരിയകളും അടച്ചിടാൻ ഡൽഹി സർക്കാരും ഡൽഹി പൊലീസും നിർദ്ദേശം നൽകി.
സ്ഫോടനത്തിൽ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ അതീവ ജാഗ്രത നിർദേശം പുറപ്പെടുവിച്ചു. വിനോദസഞ്ചാര കേന്ദ്രങ്ങൾ ആരാധനാലയങ്ങൾ മാർക്കറ്റുകൾ കേന്ദ്രീകരിച്ച് സുരക്ഷാ വർദ്ധിപ്പിച്ചു.
രാജ്യത്തെ പ്രധാന ആരാധനാലയങ്ങളിൽ സുരക്ഷ വർദ്ധിപ്പിച്ചിട്ടുണ്ട്. രാജ്യത്തുടനീളം ജാ​ഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us