/sathyam/media/media_files/B7HaBFFNUifnHTElgTMx.jpg)
ഭോപ്പാൽ: റീൽസ് നിർമ്മിക്കുന്നതിനിടെ പാസഞ്ചർ ട്രെയിൻ ഇടിച്ച് രണ്ട് കുട്ടികൾ മരിച്ചു. മധ്യപ്രദേശിലെ ദേവാസ് നഗരത്തിൽ ആണ് സംഭവം.
റെയിൽവേ ട്രാക്കിൽ റീൽസ് നിർമ്മിക്കുന്നതിനിടെ ആണ് കുട്ടികളെ പാസഞ്ചർ ട്രെയിൻ ഇടിച്ചത്. അലോക്, സണ്ണി യോഗി എന്നീ കുട്ടികളെ ആണ് ട്രെയിൻ ഇടിച്ചത്.
പതിനാറു വയസായിരുന്നു ഇരുവർക്കും. രണ്ടു പേരും സംഭവസ്ഥലത്ത് തന്നെ മരിച്ചുവെന്ന് ഇൻഡസ്ട്രിയൽ ഏരിയ പോലീസ് പറഞ്ഞു.
രണ്ട് ആൺകുട്ടികളും ചേർന്ന് വളരെക്കാലമായി സോഷ്യൽ മീഡിയയിൽ റീൽസ് നിർമ്മിക്കുന്നുണ്ട്. നാട്ടുകാർക്കിടയിൽ അറിയപ്പെടുന്നവരാണ് ഇരുവരും. പുതിയ റീൽ നിർമ്മിക്കുന്നതിന്റെ ഭാഗമായി ട്രാക്കിൽ ചിത്രീകരണം നടത്തുകയായിരുന്നു ഇവർ.
ഇരു ട്രാക്കിലും ട്രെയിൻ വരുമ്പോഴായിരുന്നു ചിത്രീകരണം. എന്നാൽ എതിർ വശത്ത് ഇൻഡോർ-ബിലാസ്പൂർ ട്രെയിൻ കുതിച്ച് വരുന്നത് ഇവരുടെ ശ്രദ്ധയിൽപ്പെട്ടില്ല. ഇരുവരുടെയും മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി അയച്ചിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തിവരികയാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us