തന്റെ റീൽ വൈറലാകുന്നതിന് വേണ്ടി ഓടുന്ന ട്രെയിനില്‍ കുളിക്കുന്ന സീനെടുത്ത് സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത് യുവാവ്

ഉത്തര്‍ പ്രദേശ് സ്വദേശി പ്രമോദ് ശ്രീനിവാസനാണ് കോച്ചിലെ കോറിഡോറിന് സമീപം ബക്കറ്റില്‍ വെള്ളം കൊണ്ട് വന്ന് കുളിക്കുകയും അതിന്റെ റീല്‍ എടുത്ത് സൈബറിടത്ത് പങ്കുവയ്ക്കുകയും ചെയ്തത്.

New Update
kuli

ലഖ്‌നൗ: സമൂഹമാധ്യമങ്ങളിൽ തങ്ങളുടെ റീലുകൾ വൈറലാകുന്നതിനായി എന്തു തെമ്മാടിത്തരവും കാണിക്കാം എന്നതിന്റെ ഉത്തമോദാഹരണമായിരുന്നു കഴിഞ്ഞ ദിവസം ലഖ്നൗവിൽ നടന്ന സംഭവം.

Advertisment

തന്റെ റീൽ വൈറലാകുന്നതിന് വേണ്ടി ഓടുന്ന ട്രെയിനില്‍ കുളിക്കുന്ന സീനെടുത്ത് സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത് യുവാവ്. സംഭവം വിവാദമായതിന് പിന്നാലെ പൊലീസ് കേസെടുത്തു. 

ഉത്തര്‍ പ്രദേശ് സ്വദേശി പ്രമോദ് ശ്രീനിവാസനാണ് കോച്ചിലെ കോറിഡോറിന് സമീപം ബക്കറ്റില്‍ വെള്ളം കൊണ്ട് വന്ന് കുളിക്കുകയും അതിന്റെ റീല്‍ എടുത്ത് സൈബറിടത്ത് പങ്കുവയ്ക്കുകയും ചെയ്തത്.

 നോര്‍ത്ത് സെന്‍ട്രല്‍ റെയില്‍വേ അധികൃതര്‍ യുവാവിനെ ചോദ്യം ചെയ്തതോടെ താന്‍ വൈറലാകണം എന്ന ലക്ഷ്യത്തോടെയാണ് റീലെടുത്തതെന്ന് സമ്മതിച്ചു. പിന്നാലെ റെയില്‍വേ യുവാവിനെതിരെ കേസെടുക്കുകയായിരുന്നു.

Advertisment