New Update
/sathyam/media/media_files/2025/08/20/untitled-2025-08-20-13-16-00.jpg)
ഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി രേഖ ഗുപ്തയ്ക്കുനേരെ ആക്രമണം നടത്തിയ ഒരാള്‍ പിടിയില്‍. സിവില്‍ ലൈനിലെ വസതിക്കു സമീപത്തെ ഓഫീസില്‍ നടന്ന ജനസമ്പര്‍ക്ക പരിപാടിക്കിടെയാണ് മുഖ്യമന്ത്രിയ്ക്കുനേരെ ആക്രമണം ഉണ്ടായത്.
Advertisment
സംഭവത്തില്‍ ഗുജറാത്ത് സ്വദേശി രാജേഷ് ഭായ് കിംജി ഭായ് സകരിയെ (41) പൊലീസ് അറസ്റ്റു ചെയ്തു. ആക്രമണം നടത്തിയ ഉടന്‍തന്നെ പ്രതിയെ സുരക്ഷ ഉദ്യോഗസ്ഥര്‍ പിടികൂടുകയും പൊലീസിന് കൈമാറുകയുമായിരുന്നു.
കസ്റ്റഡിയിലെടുത്ത പ്രതിയെ ചോദ്യം ചെയ്തുവരികയാണെന്നും പൊലീസ് അറിയിച്ചു.
ജനസമ്പര്‍ക്ക പരിപാടിയില്‍ പങ്കെടുക്കാനെന്ന വ്യാജേന പേപ്പറുകളുമായി കടന്നുവന്ന പ്രതി മുഖ്യമന്ത്രിയെ മര്‍ദ്ദിക്കുകയായിരുന്നു. ഇയാള്‍ മുഖ്യമന്ത്രിക്കു നേരെ ഭാരമുള്ള വസ്ത്രു എറിഞ്ഞതായും റിപ്പോര്‍ട്ടുണ്ട്.