ഡൽഹി മുഖ്യമന്ത്രിയുടെ സുരക്ഷാ ചുമതല ഏറ്റെടുത്ത് സി.ആർ.പി.എഫ്

പരാതി പറയാനെന്ന് വ്യാജേന മുഖ്യമന്ത്രിയ്ക്ക് അരികിലെത്തിയ ഗുജറാത്ത് സ്വദേശിയായ രാജേഷ് ഭായ് കിംജി എന്നയാള്‍ മുഖ്യമന്ത്രിയെ ആക്രമിക്കുകയായിരുന്നു.

New Update
Untitled

ഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി രേഖ ഗുപ്തയ്ക്ക് നേരെയുണ്ടായ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ സുരക്ഷാ ചുമതല സിആര്‍പിഎഫ് ഏറ്റെടുത്തു. 


Advertisment

ബുധനാഴ്ച വൈകിട്ട് വടക്കന്‍ ഡല്‍ഹിയിലെ സിവില്‍ ലൈനിലുള്ള മുഖ്യമന്ത്രിയുടെ വസതിയില്‍ നടന്ന പൊതുജന സമ്പര്‍ക്ക പരിപാടിയ്ക്കിടയിലാണ് രേഖ ഗുപ്തയ്ക്ക് നേരെ ആക്രമണം ഉണ്ടായത്. 


പരാതി പറയാനെന്ന് വ്യാജേന മുഖ്യമന്ത്രിയ്ക്ക് അരികിലെത്തിയ ഗുജറാത്ത് സ്വദേശിയായ രാജേഷ് ഭായ് കിംജി എന്നയാള്‍ മുഖ്യമന്ത്രിയെ ആക്രമിക്കുകയായിരുന്നു. നിലവില്‍ ഇയാള്‍ പോലീസ് കസ്റ്റഡിയിലാണ്.

Advertisment