നടി രന്യ റാവുവിന്‍റെ രണ്ടാനച്ഛന്‍ ഡിജിപി കെ രാമചന്ദ്ര റാവുവിനെതിരെ അന്വേഷണം നടത്താൻ ഉത്തരവിട്ട് കർണാടക സർക്കാർ

മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥനായ അഡീഷണല്‍ ചീഫ് സെക്രട്ടറി ഗൗരവ് ഗുപ്തയ്ക്കാണ് അേേന്വഷണ ചുമതല.

New Update
renya ravu

ബെംഗളൂരു: സ്വര്‍ണക്കടത്ത് കേസില്‍ പിടിയിലായ നടി രന്യ റാവുവിന്റെ രണ്ടാനച്ഛന്‍ ഡിജിപി കെ രാമചന്ദ്ര റാവുവിനെതിരെ അന്വേഷണം നടത്തി ഒരാഴ്ചക്കുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കര്‍ണാടക സര്‍ക്കാരിന്റെ ഉത്തരവ്.

Advertisment

മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥനായ അഡീഷണല്‍ ചീഫ് സെക്രട്ടറി ഗൗരവ് ഗുപ്തയ്ക്കാണ് അേേന്വഷണ ചുമതല.


സ്വര്‍ണക്കടത്ത്, ഉയര്‍ന്ന റാങ്കിലുള്ള ഉദ്യോഗസ്ഥര്‍ക്ക് സംവരണം ചെയ്തിരിക്കുന്ന പ്രോട്ടോക്കോള്‍ ഉപയോഗിച്ച് സുരക്ഷാ പരിശോധനകളില്‍ നിന്ന് രക്ഷപ്പെടാന്‍ അച്ഛന്‍ രാമചന്ദ്ര റാവുവിന്റെ പേര് ദുരുപയോഗം ചെയ്യല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് രന്യ റാവുവിനെ അറസറ്റ് ചെയ്തിരിക്കുന്നത്.


സ്വര്‍ണക്കടത്തിനായി രന്യ റാവു പ്രോട്ടോക്കോള്‍ ലംഘനവും ദുരുപയോഗവും നടത്തിയതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ടെന്ന് അന്വേഷണം ആവശ്യപ്പെട്ടുള്ള സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നു.