/sathyam/media/media_files/2026/01/17/1768649325-2026-01-17-18-28-13.jpg)
​ഡ​ൽ​ഹി: റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷ​ത്തി​നി​ടെ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ന് സാ​ധ്യ​ത​യെ​ന്ന മു​ന്ന​റി​യി​പ്പി​നെ തു​ട​ർ​ന്ന് രാ​ജ്യ​ത്ത് അ​തീ​വ ജാ​ഗ്ര​താ​നി​ർ​ദേ​ശം പു​റ​പ്പെ​ടു​വി​ച്ചു. ഖാ​ലി​സ്ഥാ​ൻ അ​നു​കൂ​ല സം​ഘ​ട​ന​ക​ളും ബം​ഗ്ലാ​ദേ​ശ് കേ​ന്ദ്രീ​ക​രി​ച്ച് പ്ര​വ​ർ​ത്തി​ക്കു​ന്ന ഭീ​ക​ര​വാ​ദ ഗ്രൂ​പ്പു​ക​ളും ആ​ക്ര​മ​ണ​ത്തി​ന് പ​ദ്ധ​തി​യി​ടു​ന്ന​താ​യി ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തെ​ത്തു​ട​ർ​ന്നാ​ണ് ന​ട​പ​ടി.
ഡ​ൽ​ഹി, ഉ​ത്ത​ർ​പ്ര​ദേ​ശ്, രാ​ജ​സ്ഥാ​ൻ, ഹ​രി​യാ​ന, പ​ഞ്ചാ​ബ് സം​സ്ഥാ​ന​ങ്ങ​ളി​ൽ ഈ ​ഗ്രൂ​പ്പു​ക​ൾ ശ​ക്ത​മാ​ണെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് ജാ​ഗ്ര​ത നി​ർ​ദ്ദേ​ശം ന​ൽ​കി​യി​രി​ക്കു​ന്ന​ത്. ജ​ന​ത്തി​ര​ക്കേ​റി​യ സ്ഥ​ല​ങ്ങ​ളി​ലും ത​ന്ത്ര​പ്ര​ധാ​ന മേ​ഖ​ല​ക​ളി​ലും ക​ർ​ശ​ന സു​ര​ക്ഷ​യൊ​രു​ക്കാ​നും നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കാ​നും സു​ര​ക്ഷാ ഏ​ജ​ൻ​സി​ക​ൾ​ക്ക് സ​ർ​ക്കാ​ർ നി​ർ​ദ്ദേ​ശം ന​ൽ​കി.
അ​തേ​സ​മ​യം റി​പ്പ​ബ്ലി​ക് ദി​നം വി​പു​ല​മാ​യി ആ​ഘോ​ഷി​ക്കു​ന്ന​തി​നു​ള്ള ത​യാ​റെ​ടു​പ്പു​ക​ൾ പൂ​ർ​ത്തി​യാ​കു​ക​യാ​ണ്. രാ​ജ്യ​ത​ല​സ്ഥാ​ന​ത്ത് ഒ​രു​ക്ക​ങ്ങ​ൾ അ​വ​സാ​ന ഘ​ട്ട​ത്തി​ലാ​ണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us