ബാങ്കിന്റെ പരിസരം സ്ഫോടകവസ്തുക്കള്‍ ഉപയോഗിച്ച് തകര്‍ക്കും. റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ക്ക് റഷ്യന്‍ ഭാഷയില്‍ ഭീഷണി സന്ദേശം, അന്വേഷണം ആരംഭിച്ചു

ബാങ്കിന്റെ പരിസരം സ്ഫോടകവസ്തുക്കള്‍ ഉപയോഗിച്ച് തകര്‍ക്കുമെന്ന് ഭീഷണിപ്പെടുത്തിയുള്ള ഇമെയില്‍ റിസര്‍വ് ബാങ്കിന് വെള്ളിയാഴ്ചയാണ് ലഭിച്ചത്.

New Update
Governor of Reserve Bank of India gets threat mail in Russian, probe launched

മുംബൈ: റിസര്‍വ്വ് ബാങ്ക് സ്ഫോടകവസ്തുക്കള്‍ ഉപയോഗിച്ച് തകര്‍ക്കുമെന്ന് ഭീഷണി. ആര്‍ബിഐ ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്രയുടെ ഔദ്യോഗിക ഇമെയിലിലാണ് ഭീഷണി സന്ദേശം ലഭിച്ചത്. റഷ്യന്‍ ഭാഷയിലാണ് ഭീഷണി സന്ദേശം ലഭിച്ചിരിക്കുന്നത്. 

Advertisment

ബാങ്കിന്റെ പരിസരം സ്ഫോടകവസ്തുക്കള്‍ ഉപയോഗിച്ച് തകര്‍ക്കുമെന്ന് ഭീഷണിപ്പെടുത്തിയുള്ള ഇമെയില്‍ റിസര്‍വ് ബാങ്കിന് വെള്ളിയാഴ്ചയാണ് ലഭിച്ചത്.

ഭീഷണി ഇമെയിലിനെക്കുറിച്ച് വിവരം ലഭിച്ചതിനെത്തുടര്‍ന്ന് മുംബൈ പോലീസ് ഭാരതീയ ന്യായ സംഹിതയുടെ (ബിഎന്‍എസ്) പ്രസക്തമായ വകുപ്പുകള്‍ പ്രകാരം കേസ് ഫയല്‍ ചെയ്യുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു.

Advertisment