New Update
/sathyam/media/media_files/n22fL55RNnUtOoFlr9WJ.jpg)
അമൃത്‌സർ : അമൃത്സറിൽ റെസിഡൻ്റ് വനിത ഡോക്‌ടറെ പീഡിപ്പിച്ചു. ഡൽഹി സ്വദേശിയായ ഡോക്‌ടറെ മോട്ടോർ സൈക്കിളിലെത്തിയ രണ്ട് യുവാക്കൾ ചേർന്ന് പീഡനത്തിനിരയാക്കുകയായിരുന്നു.
Advertisment
സെപ്‌റ്റംബർ 2ന് രാത്രിയാണ് കേസിനാസ്‌പദമായ സംഭവം. ഗുരുനാനാക് ആശുപത്രിയിൽ നിന്ന് ഡ്യൂട്ടി കഴിഞ്ഞ് മുറിയിലേക്ക് പോവുകയായിരുന്ന ഡോക്‌ടറാണ് പീഡനത്തിന് ഇരയായത്. പ്രാണരക്ഷാർഥം ഡോക്‌ടർ ഇറങ്ങിയോടി.
വാർഡ് ഡോക്‌ടറോട് കാര്യങ്ങൾ പറഞ്ഞപ്പോഴാണ് സംഭവം പുറത്തറിയുന്നത്. പിന്നീട് മെഡിക്കൽ കോളജ് പ്രിൻസിപ്പലിനോട് പരാതിപ്പെടുകയും പൊലീസിൽ പരാതി നൽകുകയുമായിരുന്നു. പൊലീസ് അന്വേഷണം ഊർജിതമാക്കി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
 Follow Us
 Follow Us