നവി മുംബൈയിലെ റെസിഡൻഷ്യൽ കോംപ്ലക്സിൽ ഉണ്ടായ തീപിടുത്തത്തിൽ ആറ് വയസ്സുകാരൻ ഉൾപ്പെടെ നാല് പേർ മരിച്ചു

വൈദിക് ബാലകൃഷ്ണ (6), പൂജ രാജന്‍ (39), സുന്ദര്‍ ബാലകൃഷ്ണന്‍ (46), കമല്‍ ഹീരാലാല്‍ ജെയിന്‍ (84) എന്നിവരാണ് മരിച്ചത്.

New Update
Untitled

നവി മുംബൈ: മഹാരാഷ്ട്രയിലെ നവി മുംബൈയിലെ ഒരു റെസിഡന്‍ഷ്യല്‍ കോംപ്ലക്‌സില്‍ ഉണ്ടായ തീപിടുത്തത്തില്‍ കുറഞ്ഞത് നാല് പേര്‍ മരിച്ചതായി അധികൃതര്‍ അറിയിച്ചു. 

Advertisment

നവി മുംബൈയിലെ വാഷിയിലുള്ള രഹേജ കോംപ്ലക്‌സില്‍ പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സംഭവം. മൂന്ന് ഫ്‌ലാറ്റുകള്‍ക്ക് തീപിടിച്ചു. തീപിടിത്തത്തിന്റെ കാരണം ഇതുവരെ അറിവായിട്ടില്ല, അന്വേഷണം ആരംഭിച്ചു. 


വൈദിക് ബാലകൃഷ്ണ (6), പൂജ രാജന്‍ (39), സുന്ദര്‍ ബാലകൃഷ്ണന്‍ (46), കമല്‍ ഹീരാലാല്‍ ജെയിന്‍ (84) എന്നിവരാണ് മരിച്ചത്.
 
അതേസമയം, കഫെ പരേഡിലെ ഒരു ചാലില്‍ ഉണ്ടായ തീപിടുത്തത്തില്‍ 15 വയസ്സുള്ള ഒരു ആണ്‍കുട്ടി മരിച്ചു. ക്യാപ്റ്റന്‍ പ്രകാശ് പെത്തേ മാര്‍ഗിലെ ശിവശക്തി നഗറിലെ ഒറ്റനില ചാലില്‍ പുലര്‍ച്ചെ 4.15 ഓടെയാണ് സംഭവം നടന്നതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Advertisment