ഡല്‍ഹി: അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സിന്റെ ഔദ്യോഗിക എക്‌സ് അക്കൗണ്ട് ഇന്ത്യയില്‍ നിരോധിച്ചു. ഇതിന് പിന്നിലെ കാരണം വ്യക്തമല്ലെങ്കിലും, 'നിയമപരമായ ആവശ്യം' എന്നതാണ് പ്രധാനമായും ഉദ്ധരിക്കപ്പെടുന്നത്.
റോയിട്ടേഴ്സ് ഇതുവരെ ഈ വിഷയത്തില്‍ ഔദ്യോഗിക പ്രതികരണം പുറത്തുവിട്ടിട്ടില്ല. ലോകമെമ്പാടുമുള്ള പ്രമുഖ വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സില്‍ ഏകദേശം 200 ലധികം കേന്ദ്രങ്ങളിലായി 2,600 ഓളം പത്രപ്രവര്‍ത്തകരാണ് പ്രവര്‍ത്തിക്കുന്നത്.
നിരവധി രാജ്യങ്ങളില്‍ വാര്‍ത്താ സേവനം നല്‍കുന്ന ഈ ഏജന്‍സിയുടെ അക്കൗണ്ട് ഇന്ത്യയില്‍ അടച്ചു പൂട്ടിയതോടെ, വാര്‍ത്താ മേഖലയിലും സോഷ്യല്‍ മീഡിയയിലും വലിയ ചര്‍ച്ചയാണിത്.