കൊല്‍ക്കത്ത: കൊല്‍ക്കത്തയിലെ ആര്‍ജി കാര്‍ മെഡിക്കല്‍ കോളേജ് ആന്‍ഡ് ഹോസ്പിറ്റലില്‍ രണ്ടാം വര്‍ഷ മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയായ 20 കാരിയെ കമര്‍ഹതിയിലെ ഇഎസ്ഐ ക്വാര്‍ട്ടേഴ്സിലെ മുറിക്കുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.
ഇഎസ്ഐ ആശുപത്രിയിലെ ഡോക്ടറായ അമ്മയോടൊപ്പമാണ് വിദ്യാര്‍ത്ഥിനി താമസിച്ചിരുന്നത്. വിദ്യാര്‍ത്ഥിനിയ്ക്ക് വിഷാദരോഗം ബാധിച്ചിരുന്നുവെന്ന് പോലീസ് അറിയിച്ചു
സംഭവം നടന്ന രാത്രിയില്‍ വിദ്യാര്‍ത്ഥിയുടെ അമ്മ പലതവണ വാതിലില്‍ മുട്ടി. പ്രതികരണമൊന്നും ലഭിക്കാത്തതിനെത്തുടര്‍ന്ന്, വാതില്‍ ബലമായി തുറന്നപ്പോഴാണ് മകളെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
അയല്‍ക്കാരുടെ സഹായത്തോടെ വിദ്യാര്‍ത്ഥിനിയെ അമ്മ കമര്‍ഹതിയിലെ ഇ.എസ്.ഐ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലേക്ക് കൊണ്ടുപോയെങ്കിലും അവിടെ വച്ച് ഡോക്ടര്‍മാര്‍ മരിച്ചതായി പ്രഖ്യാപിച്ചു
പിന്നീട് മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി അയച്ചു, കമര്‍ഹതി പോലീസ് സ്റ്റേഷനില്‍ അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റര്‍ ചെയ്തു.