New Update
/sathyam/media/media_files/2025/03/12/hmauBZXMw42ZMXXvHcxc.jpg)
ഡല്‍ഹി: ഇന്ന്,ഓഹരി വിപണിയില്‍ സാധാരണക്കാര്‍ പോലും താല്പര്യം കാണിക്കാന്‍ തുടങ്ങിയിരിക്കുന്നു. പലരും ഓഹരികള്‍ വാങ്ങുകയും വില്‍ക്കുകയും ചെയ്യുന്നുണ്ട്.
വീട് വൃത്തിയാക്കുന്നതിനിടെ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ (ആര്‍ഐഎല്‍) ഓഹരികള്‍ കണ്ടെത്തിയതോടെ ചണ്ഡീഗഢ് നിവാസിയുടെ ഭാഗ്യം മാറിയിരിക്കുകയാണ്.
ഇന്ന് ഈ ഓഹരികള്‍ക്ക് ഏകദേശം 11 ലക്ഷം രൂപ വിലവരും. കാര്‍ പ്രേമിയായ രത്തന്‍ ധില്ലണ്‍ വീട് വൃത്തിയാക്കുമ്പോഴാണ് വര്‍ഷങ്ങളുടെ പഴക്കമുള്ള ഓഹരികളുടെ രേഖകള്‍ ലഭിച്ചത്. രേഖകള്‍ പ്രകാരം ഈ 30 ഇക്വിറ്റി ഓഹരികള്‍ 1988 ല്‍ ഒരു ഓഹരിക്ക് 10 രൂപ നിരക്കില്‍ വാങ്ങിയതാണ്. അവ വാങ്ങിയ ആള് ഇന്ന് ജീവിച്ചിരിപ്പില്ല.
ഓഹരി വിപണിയെക്കുറിച്ചുള്ള അറിവില്ലായ്മ കാരണം ധില്ലണ്‍ ഈ ഓഹരി രേഖകളുടെ ചിത്രം എക്സില്‍ പങ്കുവെക്കുകയും എന്തുചെയ്യണമെന്ന് ഉപദേശം തേടുകയും ചെയ്തു.
മാര്‍ച്ച് 11 ന് രാവിലെ 9 മണിക്കാണ് അദ്ദേഹം ഇത് പോസ്റ്റ് ചെയ്തത്. നിമിഷങ്ങള്‍ക്കുള്ളില്‍ ഇത് വൈറലായി. ഇതുവരെ 10 ലക്ഷത്തിലധികം ആളുകള്‍ ഇത് കണ്ടു, നിരവധി ആളുകള്‍ അതിനോട് പ്രതികരിച്ചു.
ചില ഉപയോക്താക്കള്‍ ഓഹരിയുടെ നിലവിലെ വില നോക്കി ഏകദേശം 11 മുതല്‍ 12 ലക്ഷം രൂപ വരെ വിലവരും എന്ന് പറഞ്ഞു.