ഇന്ത്യൻ ക്രിക്കറ്റ് താരം റിങ്കു സിംഗിന്റെ പിതാവ് ഖാൻചന്ദ്ര സിംഗ് അന്തരിച്ചു

പിതാവുമായുള്ള തന്റെ വൈകാരികമായ അടുപ്പത്തെക്കുറിച്ച് പല അഭിമുഖങ്ങളിലും റിങ്കു സിംഗ് മനസ്സ് തുറന്നിട്ടുണ്ട്.

New Update
Untitled

ഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് താരം റിങ്കു സിംഗിന്റെ പിതാവ് ഖാന്‍ചന്ദ്ര സിംഗ് അന്തരിച്ചു. ഗ്രേറ്റര്‍ നോയിഡയിലെ സ്വകാര്യ ആശുപത്രിയില്‍ വെള്ളിയാഴ്ച പുലര്‍ച്ചെയായിരുന്നു അന്ത്യം. ഏറെക്കാലമായി അര്‍ബുദ ബാധിതനായി ചികിത്സയിലായിരുന്നു അദ്ദേഹം.

Advertisment

യഥാര്‍ത്ഥ് ആശുപത്രിയില്‍ നാലാം ഘട്ട ക്യാന്‍സറിന് ചികിത്സയിലായിരിക്കെയാണ് ഖാന്‍ചന്ദ്ര സിംഗ് വിടവാങ്ങിയത്. അലിഗഢില്‍ എല്‍.പി.ജി സിലിണ്ടര്‍ വിതരണക്കാരനായി ജോലി ചെയ്തിരുന്ന ഖാന്‍ചന്ദ്ര സിംഗ്, കഠിനാധ്വാനത്തിലൂടെയും പരിമിതമായ വരുമാനത്തിലൂടെയുമാണ് തന്റെ കുടുംബത്തെ പോറ്റിയത്.

പിതാവുമായുള്ള തന്റെ വൈകാരികമായ അടുപ്പത്തെക്കുറിച്ച് പല അഭിമുഖങ്ങളിലും റിങ്കു സിംഗ് മനസ്സ് തുറന്നിട്ടുണ്ട്.


നിലവില്‍ ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിലംഗമായ റിങ്കു സിംഗ്, പിതാവിന്റെ ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ സൂപ്പര്‍ 8 മത്സരത്തിന് ശേഷം നാട്ടിലേക്ക് തിരിച്ചുപോയിരുന്നു. എന്നാല്‍ വ്യാഴാഴ്ച സിംബാബ്വെയ്ക്കെതിരായ മത്സരത്തിന് മുന്നോടിയായി താരം ടീമിനൊപ്പം തിരികെ ചെന്നൈയില്‍ എത്തിയെങ്കിലും പ്ലെയിംഗ് ഇലവനില്‍ ഇടം നേടിയിരുന്നില്ല. സഞ്ജു സാംസണെയാണ് ഇന്ത്യ ഈ മത്സരത്തില്‍ ഓപ്പണറായി പരീക്ഷിച്ചത്.


ഖാന്‍ചന്ദ്ര സിംഗിന്റെ വിയോഗത്തില്‍ മുന്‍ ഇന്ത്യന്‍ താരം ഹര്‍ഭജന്‍ സിംഗ് അനുശോചനം രേഖപ്പെടുത്തി. 'റിങ്കു സിംഗിന്റെ പിതാവ് ശ്രീ ഖാന്‍ചന്ദ്ര സിംഗ് ജിയുടെ നിര്യാണത്തില്‍ അങ്ങേയറ്റം ദുഃഖിക്കുന്നു.

ടി20 ലോകകപ്പിനിടയിലും തന്റെ ഉത്തരവാദിത്തങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോഴുള്ള ഈ വിയോഗം റിങ്കുവിനും കുടുംബത്തിനും താങ്ങാനാവാത്തതാണ്. പരേതന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു,' ഹര്‍ഭജന്‍ എക്‌സില്‍ കുറിച്ചു.

Advertisment