/sathyam/media/media_files/2026/02/11/ritu-tawde-2026-02-11-13-31-50.jpg)
മുംബൈ: ബൃഹന്‍മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ (ബിഎംസി) പുതിയ മേയറായി ബിജെപി കോര്‍പ്പറേറ്റര്‍ റിതു താവ്ഡെയെ തിരഞ്ഞെടുത്തു.
ശിവസേനയുടെ സഞ്ജയ് ഘാഡിയാണ് പുതിയ ഡെപ്യൂട്ടി മേയര്‍. വെള്ളിയാഴ്ച വൈകുന്നേരം ബിഎംസി ആസ്ഥാനത്ത് ചേര്‍ന്ന ബിജെപി കോര്‍പ്പറേറ്റര്‍മാരുടെ യോഗത്തിലാണ് റിതു താവ്ഡെയുടെ പേര് ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളുമായി നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷമാണ് റിതു താവ്ഡെയെ മേയര്‍ സ്ഥാനത്തേക്ക് തീരുമാനിച്ചതെന്ന് ബിജെപി നേതാവ് സതം അറിയിച്ചു.
ഭരണകക്ഷിയായ മഹാസഖ്യത്തിന്റെ (മഹായുതി) ഭാഗമായാണ് ശിവസേനയില്‍ നിന്നുള്ള സഞ്ജയ് ഘാഡിയെ ഡെപ്യൂട്ടി മേയറായി നാമനിര്‍ദ്ദേശം ചെയ്തത്.
അടുത്തിടെ നടന്ന കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷത്തോടെ വിജയിച്ച മഹാസഖ്യം ബിഎംസിയില്‍ തങ്ങളുടെ കരുത്ത് വര്‍ദ്ധിപ്പിച്ചിരിക്കുകയാണ്.
ഏറെ ചര്‍ച്ചകള്‍ക്കൊടുവിലാണ് മുംബൈയുടെ ഭരണസാരഥ്യത്തിലേക്ക് റിതു താവ്ഡെയെ ബിജെപി എത്തിച്ചിരിക്കുന്നത്. രാജ്യത്തെ ഏറ്റവും വലിയ തദ്ദേശ സ്വയംഭരണ സ്ഥാപനമായ ബിഎംസിയില്‍ ഭരണകക്ഷി എന്ന നിലയില്‍ വലിയ വെല്ലുവിളികളാണ് പുതിയ സാരഥികളെ കാത്തിരിക്കുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us