സീറ്റ് നിഷേധിച്ചതിൽ ലാലു പ്രസാദിന്റെ വീടിന് മുന്നിൽ പൊട്ടിക്കരഞ്ഞ് വസ്ത്രം വലിച്ചു കീറി ആർജെഡി നേതാവ് മദൻ ഷാ

പാര്‍ട്ടി നേതാവിന്റെ വീടിന് മുന്നില്‍ ഉറക്കെ കരഞ്ഞു. സംഭവം സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ വൈറലാകുകയും ചെയ്തതോടെ ടിക്കറ്റ് വിതരണത്തിലെ അഴിമതിയെക്കുറിച്ച് ചര്‍ച്ചകള്‍ ആരംഭിച്ചു.

New Update
Untitled

ഡല്‍ഹി: രാഷ്ട്രീയ ജനതാദള്‍ മേധാവി ലാലു പ്രസാദ് യാദവിന്റെ വസതിക്ക് മുന്‍പില്‍ പ്രതിഷേധിച്ച് മുതിര്‍ന്ന ആര്‍ജെഡി നേതാവ് മദന്‍ ഷാ. തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി ടിക്കറ്റ് നിഷേധിച്ചതിനെ തുടര്‍ന്നാണിത്. 

Advertisment

തിരഞ്ഞെടുപ്പ് സീറ്റ് വിഭജനത്തില്‍ അഴിമതി ആരോപിച്ച് അദ്ദേഹം ആരോപിച്ചു. ലാലു പ്രസാദ് യാദവിന്റെ വീടിന് മുന്നില്‍ പൊട്ടിക്കരഞ്ഞും വസ്ത്രം വലിച്ചു കീറിയുമാണ് അദ്ദേഹം പ്രതിഷേധിച്ചത്. 


മദന്‍ ഷാ തന്റെ കുര്‍ത്ത വലിച്ചുകീറി റോഡില്‍ കിടന്നു, പാര്‍ട്ടി നേതാവിന്റെ വീടിന് മുന്നില്‍ ഉറക്കെ കരഞ്ഞു. സംഭവം സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ വൈറലാകുകയും ചെയ്തതോടെ ടിക്കറ്റ് വിതരണത്തിലെ അഴിമതിയെക്കുറിച്ച് ചര്‍ച്ചകള്‍ ആരംഭിച്ചു.

Advertisment