/sathyam/media/media_files/2026/02/27/untitled-2026-02-27-15-44-06.jpg)
രുദ്രാപൂര്‍: ഉത്തരാഖണ്ഡിലെ ഉധം സിംഗ് നഗര്‍ ജില്ലയിലെ പ്രശസ്തമായ അതേരിയ മാതാ ക്ഷേത്രത്തില്‍ കള്ളന്മാര്‍ വന്‍ കവര്‍ച്ച നടത്തി.
മുഖംമൂടി ധരിച്ചെത്തിയ സംഘം ക്ഷേത്രത്തിലെ നിരവധി കാണിക്കവഞ്ചികള്‍ തകര്‍ക്കുകയും പണവുമായി കടന്നുകളയുകയും ചെയ്തു.
മോഷണം നടത്തുന്നതിന് തൊട്ടുമുമ്പ് പ്രതികള്‍ ക്ഷേത്രത്തിലെ ദേവി വിഗ്രഹത്തിന് മുന്നില്‍ ഭക്തിയോടെ പ്രാര്‍ത്ഥന നടത്തിയത് പോലീസിനെയും നാട്ടുകാരെയും ഒരുപോലെ അത്ഭുതപ്പെടുത്തിയിരിക്കുകയാണ്.
വെള്ളിയാഴ്ച പുലര്‍ച്ചെ 5 മണിയോടെ ക്ഷേത്രം തുറക്കാനെത്തിയ ജീവനക്കാരനാണ് മോഷണവിവരം ആദ്യം അറിഞ്ഞത്. കാണിക്കവഞ്ചികള്‍ അവയുടെ സ്ഥാനത്തില്ലാത്തതും പൂട്ടുകള്‍ തകര്‍ക്കപ്പെട്ട നിലയില്‍ കണ്ടെത്തിയതും ശ്രദ്ധയില്‍പ്പെട്ട അദ്ദേഹം ഉടന്‍ തന്നെ ക്ഷേത്ര ഭാരവാഹികളെയും പോലീസിനെയും വിവരമറിയിക്കുകയായിരുന്നു.
ക്ഷേത്ര വൈസ് പ്രസിഡന്റ് പങ്കജ് ഗൗര്‍, മാനേജര്‍ അരവിന്ദ് ശര്‍മ്മ എന്നിവര്‍ സ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് പ്രതികള്‍ കുറ്റകൃത്യത്തിന് മുമ്പ് പ്രാര്‍ത്ഥന നടത്തുന്ന വിചിത്രമായ ദൃശ്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടത്. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us