ഡല്‍ഹി: ഗുരുഗ്രാം ഭൂമി ഇടപാടിലെ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ റോബര്‍ട്ട് വാദ്രയ്ക്കെതിരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) കുറ്റപത്രം സമര്‍പ്പിച്ചു. റോബര്‍ട്ട് വാദ്രയെ പിന്തുണച്ച് കോണ്‍ഗ്രസ് നേതാവും എംപിയുമായ രാഹുല്‍ ഗാന്ധി രംഗത്തെത്തി.
'കഴിഞ്ഞ 10 വര്‍ഷമായി റോബര്‍ട്ട് വാദ്രയെ സര്‍ക്കാര്‍ ഉപദ്രവിച്ചു കൊണ്ടിരിക്കുകയാണ്, ഈ കുറ്റപത്രവും അതേ രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമാണ്' എന്ന് രാഹുല്‍ ഗാന്ധി എഴുതി.
അദ്ദേഹം എഴുതി, 'ഞാന്‍ റോബര്‍ട്ടിനും പ്രിയങ്കയ്ക്കും അവരുടെ കുട്ടികള്‍ക്കും ഒപ്പമാണ്. അവര്‍ ധീരരാണ്, ഏത് തരത്തിലുള്ള പീഡനങ്ങളെയും സമാധാനത്തോടെയും അന്തസ്സോടെയും നേരിടും. സത്യം തീര്‍ച്ചയായും വിജയിക്കും.'
കോണ്‍ഗ്രസ് പാര്‍ട്ടിയും വാദ്രയെ പിന്തുണച്ചിട്ടുണ്ട്. ഈ ഭൂമി ഇടപാടില്‍ നിയമവിരുദ്ധമായി ഒന്നുമില്ലെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി രണ്‍ദീപ് സുര്‍ജേവാല പറഞ്ഞു. ഭൂമി വാങ്ങുന്നതും വില്‍ക്കുന്നതും എന്ന് മുതലാണ് കുറ്റകൃത്യമായി മാറിയതെന്നും അദ്ദേഹം ചോദിച്ചു.