ഇന്ത്യന്‍ ടെന്നീസ് ഇതി​ഹാസ താരം രോഹന്‍ ബൊപ്പണ്ണ വിരമിച്ചു

New Update
1468412-capture

ബംഗളൂരു: ഇന്ത്യന്‍ ടെന്നീസ് ഇതി​ഹാസ താരം രോഹന്‍ ബൊപ്പണ്ണ വിരമിച്ചു. 45ാം വയസിലാണ് വിരമിക്കല്‍ പ്രഖ്യാപിച്ചത്. പാരിസ് മാസ്റ്റേഴ്‌സ് 1000ത്തിലാണ് അദ്ദേഹം അവസാനമായി പ്രൊഫഷണല്‍ ടെന്നീസ് കളിച്ചത്.

Advertisment

പെയ്‌സ്, ഭൂപതിമാരെപ്പോലെ ഡബിള്‍സിലായിരുന്നു രോഹന്‍ ബൊപ്പണ്ണയും തിളങ്ങിയത്. രണ്ട് തവണ ഗ്രാന്‍ഡ് സ്ലാം കിരീടം സ്വന്തമാക്കിയ താരമാണ്. ഒരു പുരുഷ ഡബിള്‍സ് ഗ്രാന്‍ഡ് സ്ലാം, ഒരു മിക്‌സഡ് ഡബിള്‍സ് ഗ്രാന്‍ഡ് സ്ലാം കിരീട നേട്ടങ്ങളാണ് കരിയറിലുള്ളത്.

2024ല്‍ ഓസ്‌ട്രേലിയന്‍ താരം മാത്യു എബ്ഡനൊപ്പം ഓസ്‌ട്രേലിയന്‍ ഓപ്പണാണ് ബൊപ്പണ്ണ നേടിയത്. 43ാം വയസില്‍ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ നേടിയ താരം ഡബിള്‍സ് റാങ്കിങില്‍ ഒന്നാം സ്ഥാനത്തെത്തി ചരിത്രമെഴുതിയതാണ് സമീപ കാലത്തെ അദ്ദേഹത്തിന്റെ നിര്‍ണായക നേട്ടം.

കാനഡയുടെ ഗബ്രിയേല ഡബ്രോസ്‌കിയ്‌ക്കൊപ്പം ഫ്രഞ്ച് ഓപ്പണ്‍ നേടിയതാണ് മിക്‌സഡ് ഡബിള്‍സിലെ ഗ്രാന്‍ഡ് സ്ലാം നേട്ടം.

ഡബിള്‍സില്‍ രണ്ട് തവണ യുഎസ് ഓപ്പണ്‍ ഫൈനലും മിക്‌സഡ് ഡബിള്‍സില്‍ രണ്ട് തവണ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ഫൈനലും കളിച്ചു. ഡബിള്‍സില്‍ രണ്ട് തവണ ഫ്രഞ്ച് ഓപ്പണ്‍ സെമി, മൂന്ന് തവണ വിംബിള്‍ഡണ്‍ സെമി എന്നിവ കളിച്ചു.

മിക്‌സഡ് ഡബള്‍സില്‍ രണ്ട് തവണ യുഎസ് ഓപ്പണ്‍ സെമി. നാല് തവണ വിംബിള്‍ഡണ്‍ ക്വാര്‍ട്ടര്‍ പോരാട്ടങ്ങളും കളിച്ചു. സമൂഹ മാധ്യമത്തിലിട്ട പോസ്റ്റിലാണ് വിരമിക്കല്‍ പ്രഖ്യാപനം.

Advertisment