/sathyam/media/media_files/2025/08/31/untitled-2025-08-31-14-25-16.jpg)
ഡല്‍ഹി: ഡല്‍ഹിയിലെ രോഹിണി സെക്ടര്‍ 17ല്‍ ഇരട്ടക്കൊലപാതകം. ഭാര്യയേയും ഭാര്യാമാതാവിനെയും യുവാവ് കുത്തിക്കൊലപ്പെടുത്തുകയായിരുന്നു.
പിറന്നാള്‍ സമ്മാനത്തെച്ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് സംഭവം. പ്രിയ സെഗാളും (34), അമ്മ കുസും സിന്‍ഹയുമാണ് (63) കൊല്ലപ്പെട്ടത്. സംഭവത്തില്‍ പ്രിയയുടെ ഭര്‍ത്താവ് യോഗേഷ് സെഗാളിനെ (36) പൊലീസ് അറസ്റ്റ് ചെയ്തു.
ശനിയാഴ്ച ഉച്ചയോടെ പ്രിയയുടെ സഹോദരന്‍ മേഘ് സിന്‍ഹ അമ്മയെ വിളിക്കാന്‍ വീട്ടിലെത്തിയപ്പോഴാണ് കൊലപാതകം പുറത്തറിയുന്നത്. വീടിന്റെ വാതില്‍ പൂട്ടിക്കിടന്നതും വാതിലിനടുത്ത് രക്തക്കറ കണ്ടതും സംശയത്തിനിടയാക്കി.
തുടര്‍ന്ന് മറ്റു ബന്ധുക്കളെ വിളിച്ച് പൂട്ടുപൊളിച്ച് അകത്ത് പ്രവേശിക്കുകയായിരുന്നു. വീടിനുള്ളില്‍ അമ്മയും സഹോദരിയും രക്തത്തില്‍ കുളിച്ചുകിടക്കുന്നതാണ് മേഘ് സിന്‍ഹ കണ്ടത്.
കൊലപാതക ശേഷം യോഗേഷ് കുട്ടികളുമായി കടന്നുകളയുകയായിരുന്നു.
കൊലപാതകത്തിനുപയോഗിച്ച കത്രികയും പ്രതിയുടെ രക്തം പുരണ്ട വസ്ത്രങ്ങളും സംഭവസ്ഥലത്തു നിന്ന് പൊലീസ് കണ്ടെടുത്തിട്ടുണ്ട്