/sathyam/media/media_files/2025/11/17/rohini-acharya-2025-11-17-09-06-00.jpg)
ഡല്‍ഹി: താന്‍ തന്റെ സഹോദരനെ മാത്രമേ തള്ളിപ്പറഞ്ഞിട്ടുള്ളൂവെന്നും മാതാപിതാക്കള്‍, പ്രത്യേകിച്ച് അച്ഛന്‍, എപ്പോഴും തന്നെ പിന്തുണയ്ക്കുകയും കൂടെ നില്‍ക്കുകയും ചെയ്തിട്ടുണ്ടെന്നും ലാലു പ്രസാദ് യാദവിന്റെ മകള്‍ രോഹിണി ആചാര്യ.
2025 ലെ ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയ ജനതാദള്‍ (ആര്‍ജെഡി) പരാജയപ്പെട്ടതിനെത്തുടര്‍ന്ന് രോഹിണി ആചാര്യ രാഷ്ട്രീയം ഉപേക്ഷിച്ചിരുന്നു.
ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ, മാതാപിതാക്കളും സഹോദരിമാരും തന്നെ പിന്തുണയ്ക്കുന്നുണ്ടെന്ന് അവര്‍ പറഞ്ഞു.
ഡോക്ടറായ രോഹണി ആചാര്യ, താന്‍ ഭര്‍തൃമാതാവ് താമസിക്കുന്ന മുംബൈയിലേക്ക് പോകുകയാണെന്നും അമ്മ തന്നെക്കുറിച്ച് വളരെയധികം ആശങ്കാകുലയാണെന്നും കൂട്ടിച്ചേര്‍ത്തു.
'എനിക്ക് പറയാനുള്ളതെല്ലാം ഞാന്‍ എന്റെ സോഷ്യല്‍ മീഡിയയില്‍ പറഞ്ഞിട്ടുണ്ട്... സംഭവിച്ചതിനെക്കുറിച്ചും ഞാന്‍ കള്ളം പറഞ്ഞിട്ടില്ല...
നിങ്ങള്‍ക്ക് ഇതെല്ലാം തേജസ്വി യാദവ്, സഞ്ജയ് യാദവ്, റേച്ചല്‍ യാദവ്, റമീസ് എന്നിവരോട് പോയി ചോദിക്കാം... എന്റെ അച്ഛന്‍ എപ്പോഴും എന്റെ കൂടെ നിന്നിട്ടുണ്ട്,' രോഹിണി പറഞ്ഞതായി വാര്‍ത്താ ഏജന്‍സി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us