ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച അന്താരാഷ്ട്ര ജുജിറ്റ്‌സു താരവും ആയോധനകല പരിശീലകയുമായ രോഹിണി കലാമിനെ വസതിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

ഇളയ സഹോദരി റോഷ്നിയാണ് രോഹിണിയെ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയും കുടുംബാംഗങ്ങളെ വിവരം അറിയിക്കുകയും ചെയ്തത്.

New Update
Untitled

ദേവാസ്: ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച അന്താരാഷ്ട്ര ജുജിറ്റ്‌സു താരവും ആയോധനകല പരിശീലകയുമായ രോഹിണി കലാമിനെ വസതിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ആത്മഹത്യയാണെന്നാണ് വിവരം.

Advertisment

ഇളയ സഹോദരി റോഷ്നിയാണ് രോഹിണിയെ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയും കുടുംബാംഗങ്ങളെ വിവരം അറിയിക്കുകയും ചെയ്തത്.


തുടര്‍ന്ന് രോഹിണിയെ അടുത്തുള്ള ആശുപത്രിയിലേക്ക് കൊണ്ടുപോയി, അവിടെ എത്തിയപ്പോള്‍ ഡോക്ടര്‍മാര്‍ മരിച്ചതായി പ്രഖ്യാപിച്ചു.

രാധഗഞ്ചിലെ അര്‍ജുന്‍ നഗറിലുള്ള കുടുംബ വീട്ടില്‍ വെച്ചാണ് അവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവം നടക്കുമ്പോള്‍ രോഹിണിയുടെ അമ്മ റോഷ്നിയോടൊപ്പം ഒരു ക്ഷേത്രത്തിലായിരുന്നു.

അച്ഛനും വീട്ടില്‍ ഉണ്ടായിരുന്നില്ല. സംഭവസ്ഥലത്ത് ആത്മഹത്യാക്കുറിപ്പൊന്നും ഉണ്ടായിരുന്നില്ലെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. 

Advertisment