ബലാത്സംഗ പ്രവണത, ക്രമസമാധാനപാലനത്തിന്‍റെ കാര്യക്ഷമതയില്ലായ്‌മ എന്നിവയെ ഇല്ലാതാക്കാൻ ആഗ്രഹിക്കുന്നു. അതിക്രമങ്ങളെ പ്രതിരോധിക്കാന്‍ ഒരു കൊലപാതകം വരെ നടത്താന്‍ സ്‌ത്രീകള്‍ക്ക് അനുമതി നൽകണം. എൻസിപി നേതാവ്

ഗൗരവമായി ചിന്തിച്ച ശേഷം തങ്ങളുടെ ആവശ്യം അംഗീകരിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

New Update
rohini Untitled3rahul

മുംബൈ: അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് രാഷ്ട്രപതിയോട് വ്യത്യസ്ത ആവശ്യവുമായി എന്‍സിപി (എസ്പി) വനിതാ വിഭാഗം മേധാവി രോഹിണി ഖഡ്‌സെ രംഗത്ത്. 

Advertisment

അതിക്രമങ്ങളെ പ്രതിരോധിക്കാന്‍ ഒരു കൊലപാതകം വരെ നടത്താന്‍ സ്ത്രീകളെ അനുവദിക്കണമെന്നാവശ്യപ്പെട്ട് രോഹിണി രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന് കത്തെഴുതി. സ്ത്രീകള്‍ക്ക് ആവശ്യമായ സംരക്ഷണം രാജ്യം നല്‍കണമെന്നും രോഹിണി ആവശ്യപ്പെട്ടു.


അടിച്ചമര്‍ത്തല്‍, ബലാത്സംഗ പ്രവണത, ക്രമസമാധാനപാലനത്തിന്റെ കാര്യക്ഷമതയില്ലായ്മ എന്നിവയെ ഇല്ലാതാക്കാന്‍ തങ്ങള്‍ ആഗ്രഹിക്കുന്നുവെന്ന് രോഹിണി ഖഡ്‌സെ പറഞ്ഞു.

ഗൗരവമായി ചിന്തിച്ച ശേഷം തങ്ങളുടെ ആവശ്യം അംഗീകരിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.


സ്ത്രീകള്‍ക്കെതിരെ വര്‍ധിച്ചുവരുന്ന കുറ്റകൃത്യങ്ങള്‍ ഉയര്‍ത്തിക്കാട്ടുന്നതിനും അവരുടെ ആവശ്യങ്ങള്‍ ഉന്നയിക്കുന്നതിനുമായി മുംബൈയില്‍ 12 വയസുകാരിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവം രോഹിണി ഖഡ്‌സെ ചൂണ്ടിക്കാട്ടി. 


തട്ടിക്കൊണ്ടുപോകല്‍, ഗാര്‍ഹിക പീഡനം തുടങ്ങിയ കുറ്റകൃത്യങ്ങള്‍ സ്ത്രീകള്‍ക്കെതിരെ നടക്കുന്നതിനാല്‍ ഇന്ത്യ സ്ത്രീകള്‍ക്ക് ഏറ്റവും സുരക്ഷിതമല്ലാത്ത രാജ്യമാണെന്ന് പറയുന്ന ഒരു സര്‍വേ റിപ്പോര്‍ട്ടും അവര്‍ ഉദ്ധരിച്ചു.