രാമനെ എതിര്‍ത്തവരെല്ലാം അധികാരത്തിന് പുറത്ത്, രാമന്റെ ദൃഢനിശ്ചയം ഏറ്റെടുത്തവരാണ് ഇപ്പോള്‍ അധികാരത്തിലിരിക്കുന്നത്: വിമര്‍ശനത്തിന് പിന്നാലെ ബിജെപിയെ പുകഴ്ത്തി ഇന്ദ്രേഷ് കുമാര്‍

ശ്രീരാമഭക്തിയുള്ളവര്‍ ക്രമേണ അഹങ്കാരികളായി. ആ പാര്‍ട്ടിയെ ഏറ്റവും വലിയ പാര്‍ട്ടിയായി പ്രഖ്യാപിച്ചെങ്കിലും ധാര്‍ഷ്ട്യം മൂലം രാമന്‍ അവരെ 241 ല്‍ നിര്‍ത്തിയെന്നും അദ്ദേഹം പറഞ്ഞിരുന്നു.

New Update
RSS leader

ഡല്‍ഹി: രാമന്റെ ദൃഢനിശ്ചയം ഏറ്റെടുത്തവരാണ് ഇപ്പോള്‍ അധികാരത്തിലിരിക്കുന്നതെന്ന് ആര്‍എസ്എസ് നേതാവ് ഇന്ദ്രേഷ് കുമാര്‍. അടുത്തിടെ സമാപിച്ച ലോക്സഭാ തെരഞ്ഞെടുപ്പിലെ പ്രകടനത്തില്‍ ബി.ജെ.പിയെ വിമര്‍ശിച്ച് ഒരു ദിവസത്തിന് ശേഷമാണ് അദ്ദേഹത്തിന്റെ പരാമര്‍ശം.

Advertisment

ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് ഭൂരിപക്ഷം നേടുന്നതിലുണ്ടായ ഭരണകക്ഷിയുടെ പരാജയത്തിന് കാരണം അവരുടെ അഹങ്കാരമാണെന്ന് വ്യാഴാഴ്ച ജയ്പൂരിനടുത്തുള്ള കനോട്ടയില്‍ നടന്ന ഒരു പരിപാടിയില്‍ സംസാരിക്കവെ ഇന്ദ്രേഷ് കുമാര്‍ പറഞ്ഞിരുന്നു.

ശ്രീരാമഭക്തിയുള്ളവര്‍ ക്രമേണ അഹങ്കാരികളായി. ആ പാര്‍ട്ടിയെ ഏറ്റവും വലിയ പാര്‍ട്ടിയായി പ്രഖ്യാപിച്ചെങ്കിലും ധാര്‍ഷ്ട്യം മൂലം രാമന്‍ അവരെ 241 ല്‍ നിര്‍ത്തിയെന്നും അദ്ദേഹം പറഞ്ഞിരുന്നു.

എന്നാല്‍ ഇതിന് പിന്നാലെയാണ് ഇന്ദ്രേഷ് കുമാര്‍ ബിജെപിയെ പ്രശംസിച്ച് രംഗത്തെത്തിയത്. രാമനെ എതിര്‍ത്തവരെല്ലാം അധികാരത്തിന് പുറത്താണെന്നും രാമന്റെ ദൃഢനിശ്ചയം ഏറ്റെടുത്തവരാണ് ഇപ്പോള്‍ അധികാരത്തിലിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

നരേന്ദ്ര മോദിജിയുടെ നേതൃത്വത്തില്‍ എന്‍ഡിഎ മൂന്നാം തവണയും സര്‍ക്കാര്‍ രൂപീകരിച്ചു. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ രാജ്യം രാവും പകലും അതിവേഗം പുരോഗമിക്കുമെന്ന് ജനങ്ങള്‍ക്കിടയില്‍ വിശ്വാസമുണ്ട്. ഈ വിശ്വാസം തഴച്ചുവളരുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Advertisment