ആർ‌എസ്‌എസ് മാർച്ചിനെ സ്വാഗതം ചെയ്ത വഖഫ് ബോർഡിലെ ഉദ്യോ​ഗസ്ഥർക്ക് വധഭീഷണി: തലവെട്ടി മാറ്റും എന്നായിരുന്നു ഭീഷണി

ഒരു കൂട്ടം കടുത്ത തീവ്ര ഇസ്ലാമിക് യുവാക്കൾ സൈബർ ആക്രമണങ്ങൾ നടത്തുകയും സൻവർ പട്ടേലിനെയും വഖഫ് ബോർഡ് ഡയറക്ടർ ഫൈസാൻ ഖാനെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും "തലവെട്ടാൻ" ആഹ്വാനം ചെയ്യുകയും ചെയ്തു.

New Update
rss

ഭോപ്പാൽ: ദസറ സമയത്ത് ആർ‌എസ്‌എസ് മാർച്ചിനെ സ്വാഗതം ചെയ്തതിന് പിന്നാലെ മധ്യപ്രദേശ് വഖഫ് ബോർഡിലെ രണ്ട് മുതിർന്ന ഉദ്യോഗസ്ഥർക്ക് ഭീഷണി.

Advertisment

തലവെട്ടും എന്നത് ഉൾപ്പെടെയുള്ള ഭീഷണികളാണ് ഇവർക്ക് ഓൺലൈനിലൂടെ നേരിടേണ്ടി വരുന്നത്. പിന്നാലെ പോലീസ് അന്വേഷണം ആരംഭിച്ചു.


ഒക്ടോബറിൽ, രാഷ്ട്രീയ സ്വയംസേവക സംഘം നഗരത്തിലുടനീളം വലിയൊരു പഥസഞ്ചലൻ സംഘടിപ്പിച്ചുകൊണ്ട്  ശതാബ്ദി വർഷം ആഘോഷിച്ചിരുന്നു.  മധ്യപ്രദേശ് വഖഫ് ബോർഡ് ടോപ്ഖാന പ്രദേശത്ത് പഥസഞ്ചലന് സ്വീകരണം നൽകുകയും ചെയ്തു. 

waqf board

വഖഫ് ബോർഡ് ചെയർമാൻ ഡോ. സൻവർ പട്ടേൽ ഇൻസ്റ്റാഗ്രാമിൽ പഥസഞ്ചലൻ യാത്രയുടെ സ്വാഗത വീഡിയോ അപ്‌ലോഡ് ചെയ്തതിന് തൊട്ടുപിന്നാലെയാണ് പ്രശ്‌നങ്ങൾ ആരംഭിച്ചത്.

തുടർന്ന്, ഇതിനെ എതിർത്തവർ സോഷ്യൽ മീഡിയയിലൂടെ ഭീഷണി സന്ദേശങ്ങൾ അയക്കുകയായിരുന്നു.

ഇതിനെതിരെ ഒരു കൂട്ടം കടുത്ത തീവ്ര ഇസ്ലാമിക്  യുവാക്കൾ സൈബർ  ആക്രമണങ്ങൾ നടത്തുകയും സൻവർ പട്ടേലിനെയും വഖഫ് ബോർഡ് ഡയറക്ടർ ഫൈസാൻ ഖാനെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും "തലവെട്ടാൻ" ആഹ്വാനം ചെയ്യുകയും ചെയ്തു. ഇതിനെതിരെ ഇരുവരും പൊലീസിൽ പരാതി നൽകിയിരിക്കുകയാണ്. 

Advertisment