ഇ​​​​ടി​​​​വെ​​​​ട്ടി​​​​യ​​​​വ​​​​നെ പാ​​​​മ്പു ക​​​​ടി​​​​ച്ചെ​​​​ന്നു പ​​​​റ​​​​യു​​​​ന്ന​​​​തു പോ​​​​ലെ​​​​യോ, പ​​​​ണ്ടേ ദു​​​​ര്‍​ബ​​​​ല ഇ​​​​പ്പോ​​​​ള്‍ ഗ​​​​ര്‍​ഭി​​​​ണി​​​​യു​​​​മെ​​​​ന്ന പ​​​​ഴ​​​​മൊ​​​​ഴി പോ​​​​ലെ​​​​യോ ആ​​​​ണു രൂ​​​​പ​​​​യു​​​​ടെ ദ​​​​യ​​​​നീ​​​​യ സ്ഥി​​​​തി. അ​​​​ടു​​​​ത്ത വ​​​​ര്‍​ഷ​​​​ത്തോ​​​​ടെ ഒ​​​​രു ഡോ​​​​ള​​​​റി​​​​നു നൂ​​​​റു രൂ​​​​പ​​​​യെ​​​​ന്ന ദു​​​​ര​​​​ന്തം സം​​​​ഭ​​​​വി​​​​ക്കു​​​​മോ​​​​യെ​​​​ന്ന ആ​​​​ശ​​​​ങ്ക​​​​യി​​​​ലാ​​​​ണു സാ​​​​ധാ​​​​ര​​​​ണ​​​​ക്കാ​​​​രും ഇ​​​​റ​​​​ക്കു​​​​മ​​​​തി​​​​ക്കാ​​​​രു​​​​മെ​​​​ല്ലാം. ജോര്‍ജ്ജ് കള്ളിവയലില്‍ എഴുതുന്നു

ഇ​​​​ടി​​​​വെ​​​​ട്ടി​​​​യ​​​​വ​​​​നെ പാ​​​​മ്പു ക​​​​ടി​​​​ച്ചെ​​​​ന്നു പ​​​​റ​​​​യു​​​​ന്ന​​​​തു പോ​​​​ലെ​​​​യോ, പ​​​​ണ്ടേ ദു​​​​ര്‍​ബ​​​​ല ഇ​​​​പ്പോ​​​​ള്‍ ഗ​​​​ര്‍​ഭി​​​​ണി​​​​യു​​​​മെ​​​​ന്ന പ​​​​ഴ​​​​മൊ​​​​ഴി പോ​​​​ലെ​​​​യോ ആ​​​​ണു രൂ​​​​പ​​​​യു​​​​ടെ ദ​​​​യ​​​​നീ​​​​യ സ്ഥി​​​​തി.

New Update
rupee Untitledrakr

വി​​​​ശ്വ​​​​സി​​​​ച്ചാ​​​​ലും ഇ​​​​ല്ലെ​​​​ങ്കി​​​​ലും സ​​​​ത്യ​​​​മാ​​​​ണ്. ഇ​​​​ന്ത്യ സ്വാ​​​​ത​​​​ന്ത്ര്യം നേ​​​​ടി​​​​യ​​​​പ്പോ​​​​ള്‍ ഒ​​​​രു രൂ​​​​പ​​​​യും ഒ​​​​രു ഡോ​​​​ള​​​​റും തു​​​​ല്യ​​​​മാ​​​​യി​​​​രു​​​​ന്നു. ഒ​​​​രു രൂ​​​​പ കൊ​​​​ടു​​​​ത്താ​​​​ല്‍ ഒ​​​​രു ഡോ​​​​ള​​​​ര്‍ കി​​​​ട്ടും.

Advertisment

ഇ​​​​പ്പോ​​​​ഴാ​​​​ക​​​​ട്ടെ, യു​​​​എ​​​​സ് ഡോ​​​​ള​​​​റി​​​​നെ​​​​തി​​​​രേ രൂ​​​​പ​​​​യു​​​​ടെ മൂ​​​​ല്യം 90 രൂ​​​​പ​​​​യും ക​​​​ട​​​​ന്നു. ഒ​​​​രു ഡോ​​​​ള​​​​ര്‍ വാ​​​​ങ്ങാ​​​​ന്‍ 90 രൂ​​​​പ​​​​യി​​​​ലേ​​​​റെ കൊ​​​​ടു​​​​ക്കേ​​​​ണ്ട ഗ​​​​തി​​​​കേ​​​​ട്. മൂ​​​​ക്കും​​കു​​​​ത്തി​​​​യാ​​​​ണ് ഇ​​​​ന്ത്യ​​​​ന്‍ രൂ​​​​പ​​​​യു​​​​ടെ വീ​​​​ഴ്ച. വി​​​​ദേ​​​​ശ പ​​​​ഠ​​​​ന​​​​ത്തി​​​​നും ജോ​​​​ലി​​​​ക്കും വി​​​​നോ​​​​ദ​​​​സ​​​​ഞ്ചാ​​​​ര​​​​ത്തി​​​​നും പോ​​​​കു​​​​ന്ന​​​​വ​​​​രു​​​​ടെ കൈ​​​​പൊ​​​​ള്ളും.


അ​​​​ധി​​​​കാ​​​​ര​​​​ത്തി​​​​ലെ​​​​ത്തി​​​​യാ​​​​ല്‍ ഡോ​​​​ള​​​​റി​​​​നെ​​​​തി​​​​രേ​​​​യു​​​​ള്ള രൂ​​​​പ​​​​യു​​​​ടെ മൂ​​​​ല്യം 40 രൂ​​​​പ​​​​യി​​​​ലെ​​​​ത്തി​​​​ക്കു​​​​മെ​​​​ന്നു വാ​​​​ഗ്ദാ​​​​നം ചെ​​​​യ്ത​​​​വ​​​​ര്‍, 11 വ​​​​ര്‍​ഷം ഭ​​​​രി​​​​ച്ച​​​​പ്പോ​​​​ള്‍ മൂ​​​​ല്യം കു​​​​ത്ത​​​​നെ ഇ​​​​ടി​​​​ച്ചു. പ്ര​​​​തി​​​​പ​​​​ക്ഷ​​​​ത്താ​​​​യി​​​​രു​​​​ന്ന​​​​പ്പോ​​​​ള്‍ ന​​​​രേ​​​​ന്ദ്ര മോ​​​​ദി​​​​യു​​​​ടെ പ്ര​​​​ധാ​​​​ന പ്ര​​​​ചാ​​​​ര​​​​ണ വി​​​​ഷ​​​​യ​​​​ങ്ങ​​​​ളി​​​​ലൊ​​​​ന്നാ​​​​യി​​​​രു​​​​ന്നു രൂ​​​​പ​​​​യു​​​​ടെ മൂ​​​​ല്യ​​​​ത്ത​​​​ക​​​​ര്‍​ച്ച.

പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രിപ​​​​ദ​​​​ത്തി​​​​ലേ​​​​ക്ക് മോ​​​​ദി എ​​​​ത്തു​​​​ന്ന​​​​തി​​​​നു തൊ​​​​ട്ടു​​​​മു​​​​മ്പ് 2013ല്‍ ​​​​യു​​​​എ​​​​സ് ഡോ​​​​ള​​​​റി​​​​നെ​​​​തി​​​​രേ രൂ​​​​പ​​​​യു​​​​ടെ മൂ​​​​ല്യം 60.5 ആ​​​​യി​​​​രു​​​​ന്നു. 2014ല്‍ ​​​​ഇ​​​​ത് 61 രൂ​​​​പ​​​​യാ​​​​യി​​​​രു​​​​ന്നു. രൂ​​​​പ​​​​യു​​​​ടെ വി​​​​ല​​​​യി​​​​ടി​​​​വി​​​​നെ​​​​തി​​​​രേ 2014ലെ ​​​​ലോ​​​​ക്‌​​​​സ​​​​ഭാ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​നു മു​​​​മ്പ് മോ​​​​ദി ന​​​​ട​​​​ത്തി​​​​യ പ്ര​​​​സം​​​​ഗ​​​​ത്തി​​​​ന്‍റെ വീ​​​​ഡി​​​​യോ വൈ​​​​റ​​​​ലാ​​​​യി​​​​രു​​​​ന്നു.

മോ​​​​ദി ഉ​​​​ത്ത​​​​രം പ​​​​റ​​​​യ​​​​ട്ടെ

“ഹി​​​​ന്ദു​​​​സ്ഥാ​​​ന്‍റെ രൂ​​​​പ​​​​യു​​​​ടെ വി​​​​ല​​​​യി​​​​ടി​​​​ഞ്ഞ​​​​തി​​​​ന്‍റെ കാ​​​​ര​​​​ണ​​​​മെ​​​​ന്താ​​​​ണ്? ഞാ​​​​ന്‍ സ​​​​ര്‍​ക്കാ​​​​രി​​​​ലി​​​​രു​​​​ന്നാ​​​​ല്‍ ഇ​​​​ത്ത​​​​ര​​​​ത്തി​​​​ല്‍ രൂ​​​​പ​​​​യു​​​​ടെ മൂ​​​​ല്യം അ​​​​തി​​​​വേ​​​​ഗം ഇ​​​​ടി​​​​യാ​​​​ന്‍ അ​​​​നു​​​​വ​​​​ദി​​​​ക്കി​​​​ല്ല. ബം​​​​ഗ്ലാ​​​​ദേ​​​​ശി​​​​ന്‍റെ​​​​യും പാ​​​​ക്കി​​​​സ്ഥാ​​​​ന്‍റെ​​​​യും ശ്രീ​​​​ല​​​​ങ്ക​​​​യു​​​​ടെ​​​​യും ക​​​​റ​​​​ന്‍​സി​​​​ക​​​​ള്‍ വീ​​​​ഴു​​​​ന്നി​​​​ല്ല. ഹി​​​​ന്ദു​​​​സ്ഥാ​​ന്‍റെ രൂ​​​​പ വീ​​​​ഴു​​​​ന്ന​​​​തി​​​​ന്‍റെ കാ​​​​ര​​​​ണ​​​​മെ​​​​ന്താ​​​​ണ്‍? ഇ​​​​തി​​​​നു​​​​ത്ത​​​​രം പ​​​​റ​​​​യ​​​​ണം. രാ​​​​ജ്യം നി​​​​ങ്ങ​​​​ളു​​​​ടെ മ​​​​റു​​​​പ​​​​ടി ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ടു​​​​ന്നു’’- മ​​​​ന്‍​മോ​​​​ഹ​​​​ന്‍ സിം​​​​ഗ് സ​​​​ര്‍​ക്കാ​​​​രി​​​​നോ​​​​ടു​​​​ള്ള 2013ലെ ​​​​മോ​​​​ദി​​​​യു​​​​ടെ ചോ​​​​ദ്യ​​മാ​​​​ണി​​​​ത്.

മോ​​​​ദി​​​​യു​​​​ടെ മി​​​​ക​​​​വു കാ​​​​ര​​​​ണം വൈ​​​​കാ​​​​തെ 15 രൂ​​​​പ​​​​യ്ക്ക് ഒ​​​​രു അ​​​​മേ​​​​രി​​​​ക്ക​​​​ന്‍ ഡോ​​​​ള​​​​ര്‍ ല​​​​ഭി​​​​ക്കും. പി​​​​ന്നെ ഒ​​​​രു രൂ​​​​പ​​​​യ്ക്ക് 15 ഡോ​​​​ള​​​​ര്‍ കി​​​​ട്ടും. ക​​​​ര്‍​ണാ​​​​ട​​​​ക​​​​യി​​​​ലെ ബി​​​​ജെ​​​​പി എം​​​​പി ന​​​​ളി​​​​ന്‍ കു​​​​മാ​​​​ര്‍ ക​​​​ട്ടീ​​​​ല്‍ 2017 ജ​​​​നു​​​​വ​​​​രി​​​​യി​​​​ല്‍ കേ​​​​ര​​​​ള​​​​ത്തി​​​​ലെ​​​​ത്തി ന​​​​ട​​​​ത്തി​​​​യ ഈ ​​​​പ്ര​​​​സം​​​​ഗ​​​​ത്തി​​​​ന്‍റെ വീ​​​​ഡി​​​​യോ​​​​യും ല​​​​ഭ്യ​​​​മാ​​​​ണ്. കെ. ​​​​സു​​​​രേ​​​​ന്ദ്ര​​​​നാ​​​​ണ് ഈ ​​​​പ്ര​​​​സം​​​​ഗം അ​​​​ന്നു മ​​​​ല​​​​യാ​​​​ള​​​​ത്തി​​​​ലേ​​​​ക്കു വി​​​​വ​​​​ര്‍​ത്ത​​​​നം ചെ​​​​യ്ത​​​​ത്. മോ​​​​ദി അ​​​​ധി​​​​കാ​​​​ര​​​​ത്തി​​​​ലെ​​​​ത്തി​​​​യാ​​​​ല്‍ ഡോ​​​​ള​​​​റി​​​​നെ​​​​തി​​​​രേ രൂ​​​​പ​​​​യു​​​​ടെ മൂ​​​​ല്യം 40 രൂ​​​​പ​​​​യി​​​​ലേ​​​​ക്കു താ​​​​ഴ്ത്തു​​​​മെ​​​​ന്നു ശ്രീ​​​​ശ്രീ ര​​​​വി​​​​ശ​​​​ങ്ക​​​​ര്‍ പ്ര​​​​സം​​​​ഗി​​​​ച്ച​​​​തും ക​​​​ബ​​​​ളി​​​​പ്പി​​​​ക്ക​​​​ലാ​​​​യി.

ശ്ര​​​​ദ്ധ​​​​തി​​​​രി​​​​ക്ക​​​​ല്‍ ത​​​​ന്ത്ര​​​​ങ്ങ​​​​ള്‍

റ​​​​ഷ്യ​​​​ന്‍ പ്ര​​​​സി​​​​ഡ​​​ന്‍റ് വ്‌​​​​ളാ​​​​ഡി​​​​മി​​​​ര്‍ പു​​​​ടി​​​​ന്‍റെ സ​​​​ന്ദ​​​​ര്‍​ശ​​​​നം, ഇ​​​​ന്‍​ഡി​​​​ഗോ വി​​​​മാ​​​​ന സ​​​​ര്‍​വീ​​​​സു​​​​ക​​​​ളു​​​​ടെ റ​​​​ദ്ദാ​​​​ക്ക​​​​ല്‍, ക്രി​​​​സ്മ​​​​സ്-ന​​​​വ​​​​വ​​​​ത്സ​​​​ര സീ​​​​സ​​​​ണു മു​​​​മ്പാ​​​​യു​​​​ള്ള വി​​​​മാ​​​​നനി​​​​ര​​​​ക്കി​​​​ലെ കാ​​​​ട്ടു​​​​കൊ​​​​ള്ള, എ​​​​സ്‌​​​​ഐ​​​​ആ​​​​ര്‍ പ്ര​​​​ശ്‌​​​​നം, വോ​​​​ട്ടു​​​​കൊ​​​​ള്ള വി​​​​വാ​​​​ദം, അ​​​​തി​​​​രൂ​​​​ക്ഷ വാ​​​​യു​​​​മ​​​​ലി​​​​നീ​​​​ക​​​​ര​​​​ണം, സ​​​​ഞ്ചാ​​​​ര്‍ സാ​​​​ഥി ആ​​​​പ് വി​​​​വാ​​​​ദം, പ​​​​ഹ​​​​ല്‍​ഗാ​​​​മി​​​​ലെ​​​​യും ഡ​​​​ല്‍​ഹി ചെ​​​​ങ്കോ​​​​ട്ട​​​​യി​​​​ലെ​​​​യും ഭീ​​​​ക​​​​രാ​​​​ക്ര​​​​മ​​​​ണ​​​​ങ്ങ​​​​ള്‍, ഓ​​​​പ്പ​​​​റേ​​​​ഷ​​​​ന്‍ സി​​​​ന്ദൂ​​​​ര്‍, പാ​​​​ര്‍​ല​​​​മെ​​​​ന്‍റ് സ്തം​​​​ഭ​​​​നം, അ​​​​ടു​​​​ത്ത​​​​യാ​​​​ഴ്ച പാ​​​​ര്‍​ല​​​​മെ​​​​ന്‍റി​​​​ലെ വ​​​​ന്ദേ​​​​മാ​​​​ത​​​​രം-എ​​​​സ്‌​​​​ഐ​​​​ആ​​​​ര്‍ ച​​​​ര്‍​ച്ച​​​​ക​​​​ള്‍, ആ​​​​ണ​​​​വോ​​​​ര്‍​ജ ബി​​​​ല്‍ തു​​​​ട​​​​ങ്ങി ബി​​​​ഹാ​​​​ര്‍ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു​​ഫ​​​​ലം വ​​​​രെ​​​​യു​​​​ള്ള​​​​വ​​​​യു​​​​ടെ കു​​​​ത്തൊ​​​​ഴു​​​​ക്കി​​​​ല്‍ രൂ​​​​പ​​​​യു​​​​ടെ വ​​​​ന്‍​ത​​​​ക​​​​ര്‍​ച്ച​​​​യു​​​​ടെ ആ​​​​ഘാ​​​​ത​​​​വും സ​​​​ര്‍​ക്കാ​​​​രി​​​​ന്‍റെ ന​​​​യ​​​​പ​​​​ര​​​​മാ​​​​യ വീ​​​​ഴ്ച​​​​ക​​​​ളും ച​​​​ര്‍​ച്ച​​​​യാ​​​​കാ​​​​തെ പോ​​​​കു​​​​ന്നു.


മു​​​​ഖ്യാ​​​​ധാ​​​​രാ മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ള്‍ ബി​​​​സി​​​​ന​​​​സ് പേ​​​​ജി​​​​ലേ​​​​ക്കോ ഉ​​​​ള്‍​പേ​​​​ജു​​​​ക​​​​ളി​​​​ലേ​​​​ക്കോ രൂ​​​​പ​​​​യു​​​​ടെ കൂ​​​​പ്പു​​​​കു​​​​ത്ത​​​​ലി​​​​നെ ഒ​​​​തു​​​​ക്കു​​​​ന്ന​​​​തി​​​​ല്‍ ഭ​​​​രി​​​​ക്കു​​​​ന്ന​​​​വ​​​​രു​​​​ടെ നേ​​​​രി​​​​ട്ടും പ​​​​രോ​​​​ക്ഷ​​​​വു​​​​മാ​​​​യ കൈ​​​​ക​​​​ളു​​​​ണ്ട്. ജൂ​​​​ലൈ മു​​​​ത​​​​ല്‍ സെ​​​​പ്റ്റം​​​​ബ​​​​ര്‍ വ​​​​രെ​​​​യു​​​​ള്ള ഒ​​​​രു പാ​​ദ​​​​ത്തി​​​​ലെ 8.2 ശ​​​​ത​​​​മാ​​​​നം ജി​​​​ഡി​​​​പി വ​​​​ള​​​​ര്‍​ച്ച​​​​യു​​​​ടെ പേ​​​​രി​​​​ല്‍, രൂ​​​​പ ത​​​​ക​​​​ര്‍​ന്നാ​​​​ലും സാ​​​​മ്പ​​​​ത്തി​​​​ക​​നി​​​​ല ശ​​​​ക്ത​​​​മാ​​​​ണെ​​​​ന്ന വാ​​​​ദ​​​​വും ചി​​​​ല മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ള്‍ ന​​​​ട​​​​ത്തു​​​​ന്നു​​​​ണ്ട്.


ക​​​​ണ​​​​ക്കി​​​​ലെ ക​​​​ളി​​​​യാ​​​​ണെ​​​​ന്ന പ്ര​​​​തി​​​​പ​​​​ക്ഷ ആ​​​​രോ​​​​പ​​​​ണം ആ​​​​രും ശ്ര​​​​ദ്ധി​​​​ക്കി​​​​ല്ല. അ​​​​നാ​​​​വ​​​​ശ്യ വി​​​​വാ​​​​ദ​​​​ങ്ങ​​​​ളും രാ​​ഷ്‌​​ട്രീ​​യ ക​​​​സ​​​​ര്‍​ത്തു​​​​ക​​​​ളു​​​​മാ​​​​യി ടെ​​​​ലി​​​​വി​​​​ഷ​​​​ന്‍ വാ​​​​ര്‍​ത്താ ചാ​​​​ന​​​​ലു​​​​ക​​​​ളും സ​​​​മ​​​​യം പാ​​​​ഴാ​​​​ക്കു​​​​ന്ന​​​​തി​​​​നു കാ​​​​ര​​​​ണ​​​​വും വ്യ​​​​ക്തം. കേ​​​​ര​​​​ള​​​​ത്തി​​​​ലാ​​​​യാ​​​​ലും കേ​​​​ന്ദ്ര​​​​ത്തി​​​​ലാ​​​​യാ​​​​ലും ഭ​​​​രി​​​​ക്കു​​​​ന്ന​​​​വ​​​​രു​​​​ടെ ത​​​​ന്ത്ര​​​​മാ​​​​ണു പ്ര​​​​ധാ​​​​ന പ്ര​​​​ശ്‌​​​​ന​​​​ത്തി​​​​ല്‍നി​​​​ന്നു​​​​ള്ള ശ്ര​​​​ദ്ധ​​​​തി​​​​രി​​​​ക്ക​​​​ല്‍.

താ​​​​ഴേ​​​​ക്ക്, താ​​​​ഴേ​​​​ക്ക്, താ​​​​ഴേ​​​​ക്ക്...

രൂ​​​​പ​​​​യു​​​​ടെ മൂ​​​​ല്യം ദി​​​​വ​​​​സ​​​​വും താ​​​​ഴേ​​​​ക്ക്, താ​​​​ഴേ​​​​ക്ക്, താ​​​​ഴേ​​​​ക്കു വീ​​​​ഴു​​​​ക​​​​യാ​​​​ണ്. സ്വ​​​​ര്‍​ണ​​​​വി​​​​ല അ​​​​ട​​​​ക്കം പ​​​​ല​​​​തും പി​​​​ടി​​​​വി​​​​ട്ടു മേ​​​​ലോ​​​​ട്ടു കു​​​​തി​​​​ക്കു​​​​ക​​​​യു​​​​മാ​​​​ണ്. വ​​​​ര്‍​ഷം മു​​​​ഴു​​​​വ​​​​നും ഇ​​​​ന്ത്യ​​​​ന്‍ ക​​​​റ​​​​ന്‍​സി​​​​യു​​​​ടെ മൂ​​​​ല്യം ഇ​​​​ടി​​​​ഞ്ഞു​​​​കൊ​​​​ണ്ടി​​​​രു​​​​ന്നു. ഈ ​​​​വ​​​​ര്‍​ഷം അ​​​​ഞ്ചു ശ​​​​ത​​​​മാ​​​​ന​​​​ത്തി​​​​ല​​​​ധി​​​​കം ഇ​​​​ടി​​​​ഞ്ഞു.

യു​​​​എ​​​​സ് ഡോ​​​​ള​​​​റി​​​​നെ​​​​തി​​​​രേ മാ​​​​ന​​​​സി​​​​ക​​​​മാ​​​​യി പ്രാ​​​​ധാ​​​​ന്യ​​​​മു​​​​ള്ള 90 എ​​​​ന്ന പ​​​​രി​​​​ധി​​​​യും ലം​​​​ഘി​​​​ച്ചി​​​​രി​​​​ക്കു​​​​ന്നു. ഡോ​​​​ള​​​​ര്‍- രൂ​​​​പ വി​​​​നി​​​​മ​​​​യ വി​​​​പ​​​​ണി​​​​യി​​​​ലേ​​​​ക്കു മൂ​​​​ന്നു വ​​​​ര്‍​ഷം കൊ​​​​ണ്ട് 500 കോ​​​​ടി ഡോ​​​​ള​​​​ര്‍ ഇ​​​​റ​​​​ക്കു​​​​മെ​​​​ന്നു റി​​​​സ​​​​ര്‍​വ് ബാ​​​​ങ്ക് ഗ​​​​വ​​​​ര്‍​ണ​​​​ര്‍ സ​​​​ഞ്ജ​​​​യ് മ​​​​ല്‍​ഹോ​​​​ത്ര പ്ര​​​​ഖ്യാ​​​​പി​​​​ച്ച ശേ​​​​ഷ​​​​വും ഇ​​​​ന്ന​​​​ലെ ഡോ​​​​ള​​​​റി​​​​നെ​​​​തി​​​​രേ 89.85 ആ​​​​യി​​​​രു​​​​ന്നു രൂ​​​​പ.

ഇ​​​​ടി​​​​വെ​​​​ട്ടി​​​​യ​​​​വ​​​​നെ പാ​​​​മ്പു ക​​​​ടി​​​​ച്ചെ​​​​ന്നു പ​​​​റ​​​​യു​​​​ന്ന​​​​തു പോ​​​​ലെ​​​​യോ, പ​​​​ണ്ടേ ദു​​​​ര്‍​ബ​​​​ല ഇ​​​​പ്പോ​​​​ള്‍ ഗ​​​​ര്‍​ഭി​​​​ണി​​​​യു​​​​മെ​​​​ന്ന പ​​​​ഴ​​​​മൊ​​​​ഴി പോ​​​​ലെ​​​​യോ ആ​​​​ണു രൂ​​​​പ​​​​യു​​​​ടെ ദ​​​​യ​​​​നീ​​​​യ സ്ഥി​​​​തി.

ച​​​​രി​​​​ത്ര​​​​ത്തി​​​​ലെ ഏ​​​​റ്റ​​​​വും താ​​​​ഴ്ന്ന നി​​​​ല​​​​യി​​​​ലെ​​​​ത്തി​​​​യ രൂ​​​​പ​​​​യു​​​​ടെ മൂ​​​​ല്യം ഇ​​​​നി​​​​യും കൂ​​​​ടു​​​​ത​​​​ല്‍ ദു​​​​ര്‍​ബ​​​​ല​​​​മാ​​​​കാ​​​​ന്‍ സാ​​​​ധ്യ​​​​ത​​​​യു​​​​ണ്ടെ​​​​ന്നു ധ​​​​ന​​​​കാ​​​​ര്യ വി​​​​ദ​​​​ഗ്ധ​​​​ര്‍ ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടു​​​​ന്നു. അ​​​​ടു​​​​ത്ത വ​​​​ര്‍​ഷ​​​​ത്തോ​​​​ടെ ഒ​​​​രു ഡോ​​​​ള​​​​റി​​​​നു നൂ​​​​റു രൂ​​​​പ​​​​യെ​​​​ന്ന ദു​​​​ര​​​​ന്തം സം​​​​ഭ​​​​വി​​​​ക്കു​​​​മോ​​​​യെ​​​​ന്ന ആ​​​​ശ​​​​ങ്ക​​​​യി​​​​ലാ​​​​ണു സാ​​​​ധാ​​​​ര​​​​ണ​​​​ക്കാ​​​​രും ഇ​​​​റ​​​​ക്കു​​​​മ​​​​തി​​​​ക്കാ​​​​രു​​​​മെ​​​​ല്ലാം.

മ​​​​ല​​​​ര്‍​ന്ന​​​​ടി​​​​ച്ചു​​​​ വീ​​​​ഴു​​​​ന്ന രൂ​​​​പ

1947ല്‍ ​​​​അ​​​​മേ​​​​രി​​​​ക്ക​​​​ന്‍ ഡോ​​​​ള​​​​റി​​​ന്‍റെ​​​​യും ഇ​​​​ന്ത്യ​​​​ന്‍ രൂ​​​​പ​​​​യു​​​​ടെ​​​​യും മൂ​​​​ല്യം ഒ​​​​ന്നാ​​​​യി​​​​രു​​​​ന്നു​​​​വെ​​​​ങ്കി​​​​ല്‍ പി​​​​ന്നീ​​​​ട് രൂ​​​​പ​​​​യു​​​​ടെ ത​​​​ക​​​​ര്‍​ച്ച തു​​​​ട​​​​ങ്ങി. 1952ല്‍ 4.75, 1966​​​​ല്‍ 7.1, 1975ല്‍ 8.41, 1980​​​​ല്‍ 7.89, 1985ല്‍ 12.34, 1990​​​​ല്‍ 17.5, 1995ല്‍ 33.44, 2000​​​​ല്‍ 45 എ​​​​ന്നി​​​​ങ്ങ​​​​നെ​​​​യാ​​​​യി​​​​രു​​​​ന്നു ഡോ​​​​ള​​​​ര്‍-രൂ​​​​പ വി​​​​നി​​​​മ​​​​യ നി​​​​ര​​​​ക്ക്.

2004ല്‍ ​​​​യു​​​​പി​​​​എ സ​​​​ര്‍​ക്കാ​​​​ര്‍ അ​​​​ധി​​​​കാ​​​​ര​​​​ത്തി​​​​ലേ​​​​റി​​​​യ​​​​പ്പോ​​​​ള്‍ 45.28 രൂ​​​​പ​​​​യാ​​​​യി​​​​രു​​​​ന്നു. ച​​​​രി​​​​ത്ര​​​​ത്തി​​​​ലാ​​​​ദ്യ​​​​മാ​​​​യി പി​​​​റ്റേ വ​​​​ര്‍​ഷം രൂ​​​​പ​​​​യു​​​​ടെ മൂ​​​​ല്യം കൂ​​​​ടി- ഡോ​​​​ള​​​​റി​​​​ന് 44.01 എ​​​​ന്ന നി​​​​ല​​​​യി​​​​ലാ​​​​ണു രൂ​​​​പ ശ​​​​ക്തി പ്രാ​​​​പി​​​​ച്ച​​​​ത്.

2007 ആ​​​​യ​​​​പ്പോ​​​​ഴേ​​​​ക്കും രൂ​​​​പ വീ​​​​ണ്ടും ക​​​​രു​​​​ത്തു​​​​കാ​​​​ട്ടി. യു​​​​എ​​​​സ് ഡോ​​​​ള​​​​റി​​​​നെ​​​​തി​​​​രേ 40.24 രൂ​​​​പ​​​​യാ​​​​യി. പ​​​​ക്ഷേ 2008ല്‍ 43.4, 2013​​​​ല്‍ 58.34 എ​​​​ന്ന നി​​​​ല​​​​യി​​​​ലേ​​​​ക്കു വീ​​​​ണു. 2008ലെ ​​​​ആ​​​​ഗോ​​​​ള സാ​​​​മ്പ​​​​ത്തി​​​​കമാ​​​​ന്ദ്യ​​​​വും പെ​​​​ട്രോ​​​​ളി​​​​യം വി​​​​ല കു​​​​ത്ത​​​​നെ ഉ​​​​യ​​​​ര്‍​ന്ന​​​​തും വി​​​​പ​​​​ണി​​​​യെ ബാ​​​​ധി​​​​ച്ച​​​​താ​​​​ണു തി​​​​രി​​​​ച്ച​​​​ടി​​​​യാ​​​​യ​​​​ത്.

പ​​​​ക്ഷേ എ​​​​ന്‍​ഡി​​​​എ സ​​​​ര്‍​ക്കാ​​​​ര്‍ അ​​​​ധി​​​​കാ​​​​ര​​​​ത്തി​​​​ലേ​​​​റി​​​​യ​​​​തോ​​​​ടെ 2015ല്‍ 64.79 ​​​​രൂ​​​​പ​​​​യാ​​​​യി. ആ​​​​ഗോ​​​​ള എ​​​​ണ്ണ​​​​വി​​​​ല​​​​യി​​​​ല്‍ കു​​​​റ​​​​വു​​​​ണ്ടാ​​​​യി​​​​ട്ടും 2019ല്‍ 74.53, 2022​​​​ല്‍ 82.44 എ​​​​ന്നി​​​​ങ്ങ​​​​നെ​​​​യാ​​​​യി രൂ​​​​പ​​​​യു​​​​ടെ മൂ​​​​ല്യ​​​​ത്ത​​​​ക​​​​ര്‍​ച്ച. ത​​​​ക​​​​ര്‍​ച്ച​​​​യു​​​​ടെ ആ​​​​ഘാ​​​​തം വീ​​​​ണ്ടും വീ​​​​ണ്ടും കൂ​​​​ട്ടി​​​​യാ​​​​ണി​​​​പ്പോ​​​​ള്‍ 90 രൂ​​​​പ​​​​യ്ക്കു മു​​​​ക​​​​ളി​​​​ലേ​​​​ക്കു കൂ​​​​പ്പു​​​​കു​​​​ത്തി​​​​യ​​​​ത്.

പാ​​​​ക്കി​​​​സ്ഥാ​​​​നേ​​​​ക്കാ​​​​ള്‍ മോ​​​​ശം

ഏ​​​​റ്റ​​​​വും മോ​​​​ശം പ്ര​​​​ക​​​​ട​​​​നം കാ​​​​ഴ്ച​​​​വ​​​​യ്ക്കു​​​​ന്ന ഏ​​​​ഷ്യ​​​​ന്‍ ക​​​​റ​​​​ന്‍​സി​​​​യാ​​​​യി ഇ​​​​ന്ത്യ​​​​ന്‍ രൂ​​​​പ ത​​​​രം​​​​താ​​​​ണു. ക​​​​ഴി​​​​ഞ്ഞ ഒ​​​​രു വ​​​​ര്‍​ഷ​​​​ത്തി​​​​ല്‍ ബം​​​​ഗ്ലാ​​​​ദേ​​​​ശ്, പാ​​​​ക്കി​​​​സ്ഥാ​​​​ന്‍, ശ്രീ​​​​ല​​​​ങ്ക, നേ​​​​പ്പാ​​​​ള്‍ ക​​​​റ​​​​ന്‍​സി​​​​ക​​​​ള്‍ ഇ​​​​ന്ത്യ​​​​ന്‍ രൂ​​​​പ​​​​യ്‌​​​​ക്കെ​​​​തി​​​​രേ നേ​​​​ട്ട​​​​മു​​​​ണ്ടാ​​​​ക്കി. ചൈ​​​​നീ​​​​സ് യു​​​​വാ​​​​ന്‍, ഇ​​​​ന്തോ​​​​നേ​​​​ഷ്യ​​​​ന്‍ റു​​​​പി​​​​യ തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​യു​​​​ടെ മു​​​​ന്നി​​​​ലും രൂ​​​​പ​​​​യ്ക്ക് ക്ഷീ​​​​ണ​​​​മാ​​​​യി.


രൂ​​​​പ​​​​യു​​​​ടെ വി​​​​ല​​​​യി​​​​ടി​​​​ഞ്ഞ​​​​തു പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി​​​​യു​​​​ടെ മോ​​​​ദി​​​​യു​​​​ടെ കു​​​​ഴ​​​​പ്പം കൊ​​​​ണ്ട​​​​ല്ലെ​​​​ന്നു ബി​​​​ജെ​​​​പി​​​​ക്കാ​​​​രും കേ​​​​ന്ദ്ര​​​​സ​​​​ര്‍​ക്കാ​​​​രും പ​​​​റ​​​​യു​​​​ന്നു. ജ​​​​ന​​​​ങ്ങ​​​​ളു​​​​ടെ കു​​​​ഴ​​​​പ്പ​​​​മാ​​​​ണെ​​​​ന്നു പ​​​​റ​​​​യാ​​​​ത്ത​​​​തു ഭാ​​​​ഗ്യം. സാ​​​​മ്പ​​​​ത്തി​​​​ക വി​​​​ദ​​​​ഗ്ധ​​​​നാ​​​​യ മ​​​​ന്‍​മോ​​​​ഹ​​​​ന്‍ സിം​​​​ഗി​​​ന്‍റെ ഭ​​​​ര​​​​ണ​​​​കാ​​​​ല​​​​ത്ത് രൂ​​​​പ​​​​യു​​​​ടെ വി​​​​ല​​​​യി​​​​ടി​​​​ഞ്ഞ​​​​തി​​​​ന്‍റെ ഉ​​​​ത്ത​​​​ര​​​​വാ​​​​ദി​​​​ത്വം സ​​​​ര്‍​ക്കാ​​​​രി​​​​ന്‍റേ​​​​താ​​​​യി​​​​രു​​​​ന്നു​​​​വെ​​​​ന്ന് ആ​​​​രോ​​​​പി​​​​ച്ച​​​​വ​​​​രാ​​​​ണ് ഇ​​​​പ്പോ​​​​ള്‍ മ​​​​റു​​​​വാ​​​​ദം ഉ​​​​ന്ന​​​​യി​​​​ക്കു​​​​ന്ന​​​​ത്.


കേ​​​​ന്ദ്ര​​​​സ​​​​ര്‍​ക്കാ​​​​രി​​​​ന്‍റെ സാ​​​​മ്പ​​​​ത്തി​​​​ക, വി​​​​ദേ​​​​ശന​​​​യ​​​​ങ്ങ​​​​ളു​​​​ടെ പ​​​​രാ​​​​ജ​​​​യ​​​​മാ​​​​ണു രൂ​​​​പ​​​​യു​​​​ടെ മൂ​​​​ല്യം 90ലേ​​​​ക്കു വീ​​​​ണ​​​​തി​​​​ന്‍റെ കാ​​​​ര​​​​ണ​​​​മെ​​​​ന്നാ​​​​ണു കോ​​​​ണ്‍​ഗ്ര​​​​സ് ആ​​​​രോ​​​​പി​​​​ക്കു​​​​ന്ന​​​​ത്. സ​​​​ര്‍​ക്കാ​​​​ര്‍ എ​​​​ന്തൊ​​​​ക്കെ കൊ​​​​ട്ടി​​​​ഘോ​​​​ഷി​​​​ച്ചാ​​​​ലും രാ​​​​ജ്യ​​​​ത്തി​​​​ന്‍റെ സാ​​​​മ്പ​​​​ത്തി​​​​ക സ്ഥി​​​​തി​​​​യു​​​​ടെ പ്ര​​​​തി​​​​ഫ​​​​ല​​​​ന​​​​മാ​​​​ണു രൂ​​​​പ​​​​യു​​​​ടെ കൂ​​​​പ്പു​​​​കു​​​​ത്ത​​​​ലെ​​​​ന്നു പ്ര​​​​തി​​​​പ​​​​ക്ഷ നേ​​​​താ​​​​വും കോ​​​​ണ്‍​ഗ്ര​​​​സ് പ്ര​​​​സി​​​​ഡ​​​​ന്‍റു​​​​മാ​​​​യ മ​​​​ല്ലി​​​​കാ​​​​ര്‍​ജു​​​​ന്‍ ഖാ​​​​ര്‍​ഗെ കു​​​​റ്റ​​​​പ്പെ​​​​ടു​​​​ത്തി.

2013ല്‍ ​​​​മ​​​​ന്‍​മോ​​​​ഹ​​​​ന്‍ സ​​​​ര്‍​ക്കാ​​​​രി​​​​നെ​​​​തി​​​​രേ ബി​​​​ജെ​​​​പി ദേ​​​​ശീ​​​​യ വ​​​​ക്താ​​​​വാ​​​​യി​​​​രു​​​​ന്ന ര​​​​വി​​​​ശ​​​​ങ്ക​​​​ര്‍ പ്ര​​​​സാ​​​​ദ് ന​​​​ട​​​​ത്തി​​​​യ പ​​​​രി​​​​ഹാ​​​​സം ഇ​​​​പ്പോ​​​​ള്‍ തി​​​​രി​​​​ച്ചെ​​​​ത്തി​​​​യെ​​​​ന്നു മു​​​​ന്‍ കേ​​​​ന്ദ്ര​​​​മ​​​​ന്ത്രി മ​​​​നീ​​​​ഷ് തി​​​​വാ​​​​രി എം​​​​പി പ​​​​രി​​​​ഹ​​​​സി​​​​ക്കു​​​​ന്നു.

ഉ​​​​റ​​​​ക്ക​​​​ത്തി​​​​നു ഭം​​​​ഗ​​​​മി​​​​ല്ലാ​​​​ത്ത​​​​വ​​​​ര്‍

സ്വ​​​​ത​​​​ന്ത്ര ഭാ​​​​രത​​​​ത്തി​​​ന്‍റെ ച​​​​രി​​​​ത്ര​​​​ത്തി​​​​ല്‍ ആ​​​​ദ്യ​​​​മാ​​​​യാ​​​​ണു യു​​​​എ​​​​സ് ഡോ​​​​ള​​​​റി​​​​നെ​​​​തി​​​​രെ ഇ​​​​ന്ത്യ​​​​ന്‍ രൂ​​​​പ 90ല്‍ ​​​​താ​​​​ഴെ​​​​യാ​​​​യ​​​​ത്. ഇ​​​​ത് സാ​​​​മ്പ​​​​ത്തി​​​​ക ധാ​​​​ര​​​​ണ​​​​യി​​​​ലെ മാ​​​​റ്റ​​​​ത്തെ​​​​യും കു​​​​ടും​​​​ബ​​​​ങ്ങ​​​​ളെ ബാ​​​​ധി​​​​ക്കു​​​​ന്ന​​​​തി​​​​നെ​​​​യും സൂ​​​​ചി​​​​പ്പി​​​​ക്കു​​​​ന്നു.


വി​​​​ദേ​​​​ശ സ്ഥാ​​​​പ​​​​ന നി​​​​ക്ഷേ​​​​പ​​​​ക​​​​രു​​​​ടെ പ​​​​ലാ​​​​യ​​​​ന​​​​വും റി​​​​സ​​​​ര്‍​വ് ബാ​​​​ങ്കി​​​​ന്‍റെ പ​​​​ണ​​​​ന​​​​യ​​​​വും ഇ​​​​ട​​​​പെ​​​​ട​​​​ലു​​​​ക​​​​ളും ഇ​​​​ന്ത്യ- യു​​​​എ​​​​സ് വ്യാ​​​​പാ​​​​രക്ക​​​​രാ​​​​റി​​​​ന്‍റെ സം​​​​ഘ​​​​ര്‍​ഷ​​​​ങ്ങ​​​​ളും അ​​​​നി​​​​ശ്ചി​​​​താ​​​​വ​​​​സ്ഥ​​​​യും ഓ​​​​ഹ​​​​രി​​​​വി​​​​പ​​​​ണ​​​​യി​​​​ലെ ചാ​​​​ഞ്ചാ​​​​ട്ട​​​​ങ്ങ​​​​ളു​​​​മെ​​​​ല്ലാം രൂ​​​​പ​​​​യു​​​​ടെ ത​​​​ക​​​​ര്‍​ച്ച​​​​യ്ക്കു കാ​​​​ര​​​​ണ​​​​മാ​​​​യി.


പ​​​​ലി​​​​ശ​​​​നി​​​​ര​​​​ക്കു കു​​​​റ​​​​ച്ചി​​​​ട്ടും കാ​​​​ര്യ​​​​മാ​​​​യ ഫ​​​​ല​​​​മു​​​​ണ്ടാ​​​​യി​​​​ല്ല. ഇ​​​​റ​​​​ക്കു​​​​മ​​​​തി​​ച്ചെ​​​​ല​​​​വേ​​​​റു​​​​ന്ന​​​​തി​​​​നോ​​​​ടൊ​​​​പ്പം ജ​​​​ന​​​​ങ്ങ​​​​ളു​​​​ടെ വി​​​​ദ്യാ​​​​ഭ്യാ​​​​സ, യാ​​​​ത്രച്ചെ​​​​ല​​​​വു​​​​ക​​​​ളെ​​​​യും ഗു​​​​രു​​​​ത​​​​ര​​​​മാ​​​​യി ബാ​​​​ധി​​​​ക്കു​​​​ക​​​​യാ​​​​ണു രൂ​​​​പ​​​​യു​​​​ടെ എ​​​​ക്കാ​​​​ല​​​​ത്തെ​​​​യും വ​​​​ലി​​​​യ ഇ​​​​ടി​​​​വ്.

രൂ​​​​പ​​​​യു​​​​ടെ ഇ​​​​ടി​​​​വ് സ​​​​ര്‍​ക്കാ​​​​രി​​​​ന്‍റെ ഉ​​​​റ​​​​ക്കം ക​​​​ള​​​​യു​​​​ന്നി​​​​ല്ലെ​​​​ന്നാ​​​​ണു പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി​​​​യു​​​​ടെ മു​​​​ഖ്യ സാ​​​​മ്പ​​​​ത്തി​​​​ക ഉ​​​​പ​​​​ദേ​​​​ഷ്ടാ​​​​വ് വി. ​​​​അ​​​​ന​​​​ന്ത നാ​​​​ഗേ​​​​ശ്വ​​​​ര​​​​ന്‍ ബു​​​​ധ​​​​നാ​​​​ഴ്ച പ​​​​റ​​​​ഞ്ഞ​​​​ത്. പ​​​​ണ​​​​പ്പെ​​​​രു​​​​പ്പ​​​​ത്തെ​​​​യോ ക​​​​യ​​​​റ്റു​​​​മ​​​​തി​​​​യെ​​​​യോ രൂ​​​​പ​​​​യു​​​​ടെ വി​​​​ല​​​​യി​​​​ടി​​​​വു ബാ​​​​ധി​​​​ക്കു​​​​ന്നി​​​​ല്ലെ​​​​ന്നും അ​​​​ദ്ദേ​​​​ഹം പ​​​​റ​​​​ഞ്ഞു.

പ​​​​ണ​​​​പ്പെ​​​​രു​​​​പ്പം കു​​​​റ​​​​ഞ്ഞെ​​​​ന്നു സ​​​​ര്‍​ക്കാ​​​​ര്‍ ക​​​​ണ​​​​ക്കു​​​​ക​​​​ള്‍ അ​​​​വ​​​​കാ​​​​ശ​​​​പ്പെ​​​​ടു​​​​ന്നു. എ​​​​ന്നാ​​​​ല്‍, അ​​​​വ​​​​ശ്യ​​​​സാ​​​​ധ​​​​ന വി​​​​ല​​​​ക​​​​ള്‍ അ​​​​ട​​​​ക്കം സാ​​​​ധാ​​​​ര​​​​ണ​​​​ക്കാ​​​​ര​​​​ന്‍റെ ജീ​​​​വി​​​​ത​​​​ച്ചെ​​​​ല​​​​വു​​​​ക​​​​ള്‍ താ​​​​ങ്ങാ​​​​നാ​​​​കാ​​​​ത്ത നി​​​​ല​​​​യി​​​​ലാ​​​​യ​​​​തി​​​​ന്‍റെ നീ​​​​റ്റ​​​​ലി​​​​ലാ​​​​ണു ജ​​​​ന​​​​ങ്ങ​​​​ള്‍.

തി​​​​രി​​​​ച്ചെ​​​​ത്തു​​​​ന്ന കൂ​​​​ര​​​​മ്പു​​​​ക​​​​ള്‍

ഇ​​​​ന്ത്യ​​​​യു​​​​ടെ ഇ​​​​റ​​​​ക്കു​​​​മ​​​​തിച്ചെല​​​​വു മു​​​​ത​​​​ല്‍ പൊ​​​​തു​​​​ജ​​​​ന​​​​ങ്ങ​​​​ളു​​​​ടെ വി​​​​ദേ​​​​ശ വി​​​​ദ്യാ​​​​ഭ്യാ​​​​സ, യാ​​​​ത്രച്ചെ​​​​ല​​​​വു​​​​ക​​​​ളി​​​​ലെ വ​​​​ര്‍​ധ​​​​ന വ​​​​രെ ക​​​​ണ്ടി​​​​ല്ലെ​​​​ന്നു ന​​​​ടി​​​​ക്കാ​​​​നാ​​​​കി​​​​ല്ല​​​​ല്ലോ. രൂ​​​​പ ഇ​​​​ടി​​​​ഞ്ഞ​​​​തോ​​​​ടെ ഇ​​​​ന്ധ​​​​ന ഇ​​​​റ​​​​ക്കു​​​​മ​​​​തി ചെ​​​​ല​​​​വേ​​​​റും.

എ​​​​യ​​​​ര്‍​ലൈ​​​​ന്‍​സ്, ഇ​​​​ല​​​​ക്‌ട്രോ​​​​ണി​​​​ക്‌​​​​സ്, ഓ​​​​ട്ടോ​​​​മൊ​​​​ബൈ​​​​ല്‍​സ് തു​​​​ട​​​​ങ്ങി​​​​യ മേ​​​​ഖ​​​​ല​​​​ക​​​​ള്‍​ക്കു​​​​ള്ള വി​​​​ദേ​​​​ശ വാ​​​​യ്പ​​​​ക​​​​ളും മ​​​​റ്റ് ഇ​​​​ന്‍​പു​​​​ട്ട് ചെ​​​​ല​​​​വു​​​​ക​​​​ളും വ​​​​ര്‍​ധി​​​​ക്കും. 2013ല്‍ ​​​​അ​​​​ന്ന​​​​ത്തെ സ​​​​ര്‍​ക്കാ​​​​രി​​​​നോ​​​​ട് മോ​​​​ദി ചോ​​​​ദി​​​​ച്ച​​​​തെ​​​​ല്ലാം ഇ​​​​പ്പോ​​​​ള്‍ ബൂ​​​​മ​​​​റാം​​​​ഗ് പോ​​​​ലെ തി​​​​രി​​​​ച്ച​​​​ടി​​​​ക്കു​​​​ന്ന​​​​ത് അ​​​​ന​​​​ന്ത നാ​​​​ഗേ​​​​ശ്വ​​​​ര​​​​ന് അ​​​​റി​​​​യാ​​​​ഞ്ഞി​​​​ട്ട​​​​ല്ല.


അ​​​​മേ​​​​രി​​​​ക്ക​​​​യു​​​​മാ​​​​യു​​​​ള്ള വ്യാ​​​​പാ​​​​ര ക​​​​രാ​​​​ര്‍ രൂ​​​​പ​​​​യു​​​​ടെ മൂ​​​​ല്യ​​​​വ​​​​ര്‍​ധ​​​​ന​​​​യി​​​​ല്‍ പ്ര​​​​ധാ​​​​ന​​​​മാ​​​​ണെ​​​​ന്നു ചി​​​​ല വി​​​​ദ​​​​ഗ്ധ​​​​ര്‍ പ​​​​റ​​​​യു​​​​ന്നു. റ​​​​ഷ്യ​​​​യു​​​​മാ​​​​യി വ്യാ​​​​പാ​​​​ര, പ്ര​​​​തി​​​​രോ​​​​ധ ബ​​​​ന്ധം ശ​​​​ക്തി​​​​പ്പെ​​​​ടു​​​​ത്തി​​​​യ​​​​തി​​​​ല്‍ അ​​​​മേ​​​​രി​​​​ക്ക​​​​ന്‍ പ്ര​​​​സി​​​​ഡ​​ന്‍റ് ഡോ​​​​ണ​​​​ള്‍​ഡ് ട്രം​​​​പി​​​​ന്‍റെ പ്ര​​​​തി​​​​ക​​​​ര​​​​ണം വ​​​​രാ​​​​തി​​​​രി​​​​ക്കി​​​​ല്ല.


വീ​​​​ണ്ടും തീ​​​​രു​​​​വ യു​​​​ദ്ധ​​​​ത്തി​​​​ലേ​​​​ക്കു പോ​​​​കു​​​​മെ​​​​യെ​​​​ന്ന ആ​​​​ശ​​​​ങ്ക​​​​യു​​​​മു​​​​ണ്ട്. രാ​​​​ഷ്‌​​ട്രീ​​​​യം മാ​​​​റ്റി​​നി​​​​ര്‍​ത്തി രൂ​​​​പ​​​​യു​​​​ടെ ത​​​​ള​​​​ര്‍​ച്ച മാ​​​​റ്റു​​​​ന്ന​​​​തി​​​​നു ഫ​​​​ല​​​​പ്ര​​​​ദ​​​​മാ​​​​യ അ​​​​ടി​​​​യ​​​​ന്ത​​​​ര ന​​​​ട​​​​പ​​​​ടി​​​​ക​​​​ളെ​​​​ടു​​​​ക്കാ​​​​ന്‍ കേ​​​​ന്ദ്ര​​​​സ​​​​ര്‍​ക്കാ​​​​രി​​​​നു ക​​​​ഴി​​​​യ​​​​ട്ടെ.

Advertisment