ഡല്‍ഹി: ഖാലിസ്ഥാനി ഭീകരന്‍ ഹര്‍ദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകത്തില്‍ ന്യൂഡല്‍ഹിക്ക് പങ്കുണ്ടെന്ന ഒട്ടാവയുടെ ആരോപണങ്ങളെച്ചൊല്ലിയുള്ള നയതന്ത്ര തര്‍ക്കങ്ങള്‍ക്കിടയില്‍ കനേഡിയന്‍ സര്‍ക്കാര്‍ ഇന്ത്യന്‍ നയതന്ത്രജ്ഞരെ ലക്ഷ്യമിട്ട രീതി ഇന്ത്യ പാടേ തള്ളിക്കളയുന്നുവെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍.
കാനഡയിലെ സംഘടിത കുറ്റകൃത്യങ്ങളെക്കുറിച്ച് ഇന്ത്യ ആദ്യം ആശങ്ക പ്രകടിപ്പിച്ചിരുന്നുവെങ്കിലും ദീര്‍ഘകാലമായി നിലനില്‍ക്കുന്ന രാഷ്ട്രീയ അന്തരീക്ഷം കാരണം വിഷയം അവഗണിക്കപ്പെട്ടുവെന്ന് മന്ത്രി പറഞ്ഞു.
ദേശീയ അഖണ്ഡതയ്ക്കും പരമാധികാരത്തിനും ഇന്ത്യ നല്‍കുന്ന പ്രാധാന്യവും അദ്ദേഹം ചൂണ്ടിക്കാട്ടി. കനേഡിയന്‍ അധികാരികളില്‍ നിന്ന് കൂടുതല്‍ വിവേകപൂര്‍ണ്ണവും കൂടുതല്‍ ശാന്തവും കൂടുതല്‍ ഉത്തരവാദിത്തമുള്ളതുമായ സമീപനമാണ് ഇന്ത്യ പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കനേഡിയന്‍ സര്‍ക്കാര്‍ ഞങ്ങളുടെ ഹൈക്കമ്മീഷണറെയും നയതന്ത്രജ്ഞരെയും ലക്ഷ്യമിട്ട രീതി ഞങ്ങള്‍ പൂര്‍ണ്ണമായും നിരസിക്കുന്നു, ഒരു ചോദ്യത്തിന് മറുപടിയായി ജയശങ്കര്‍ പറഞ്ഞു.
ഖാലിസ്ഥാനി ഭീകരന്‍ ഹര്‍ദീപ് സിംഗ് നിജ്ജാറിനെ കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ കാനഡയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ സഞ്ജയ് വര്‍മ്മയും മറ്റ് നിരവധി നയതന്ത്ര ഉദ്യോഗസ്ഥരും ഉത്തരവാദികളെന്ന് കനേഡിയന്‍ അധികൃതര്‍ കഴിഞ്ഞയാഴ്ച പ്രഖ്യാപിച്ചതിന് പിന്നാലെ ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്ര സംഘര്‍ഷം കൂടുതല്‍ രൂക്ഷമായിരുന്നു.