ഡല്‍ഹി: സ്ത്രീധനത്തിന്റെ പേരില്‍ വീണ്ടും കൊടുംക്രൂരത. യുവതിയെ കൊലപ്പെടുത്തി ശരീരം വെട്ടിനുറുക്കി മൃതദേഹഭാഗങ്ങള്‍ 10 കിലോമീറ്റര്‍ ചുറ്റളവില്‍ ഉപേക്ഷിച്ച ഭര്‍ത്താവ് പിടിയിലായി. യുപിയിലെ ശ്രാവഷ്ടിയിലാണ് അരുംകൊല നടന്നത്. സബീനയാണ് കൊല്ലപ്പെട്ടത് സംഭവത്തില്‍ യുവതിയുടെ ഭര്‍ത്താവ് സൈഫുദീനാണ് പിടിയിലായത്.
സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍ത്താവും ഭര്‍തൃവീട്ടുകാരും യുവതിയെ പീഡിപ്പിക്കാറുണ്ടെന്ന് സബീനയുടെ കുടുംബം ആരോപിച്ചു.
സബീനയുടെ സഹോദരന്‍ സലാഹുദ്ദീന്‍ സഹോദരിയെ ഫോണിലൂടെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല . തുടര്‍ന്ന് പൊലീസീല്‍ പരാതി നല്‍കി. സംശയത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് സൈഫുദ്ദീനെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തു.
ഇതിനിടയില്‍ ശരീരത്തിന്റെ ചില ഭാഗങ്ങള്‍ സമീപത്തെ കനാലില്‍നിന്നു കണ്ടെത്തി. ഇതോടെ കനാലില്‍ കണ്ടെത്തിയത് അടക്കമുള്ള ശരീരഭാഗങ്ങള്‍ സബീനയുടേതാണെന്നും താന്‍ ഭാര്യയെ കൊലപ്പെടുത്തിയതാണെന്നും പ്രതി സമ്മതിക്കുകയായിരുന്നു.
സബീനയുടെ കൈ അറുത്തെടുത്ത നിലയില്‍ പ്രദേശത്തെ പൂന്തോട്ടത്തില്‍നിന്നു കണ്ടെത്തിയതായും പൊലീസ് അറിയിച്ചു.