/sathyam/media/media_files/2025/10/23/1000312736-2025-10-23-23-43-42.jpg)
ചെന്നൈ: തമിഴ് ചലച്ചിത്രസംഗീതത്തില്‍ വിസ്മയങ്ങള്‍ തീര്‍ത്ത സബേഷ്-മുരളി കൂട്ടുകെട്ടിലെ സബേഷ് എന്ന എം.സി. സബേശന്‍ (68) അന്തരിച്ചു. ചെന്നൈയിലായിരുന്നു അന്ത്യം.
അസുഖത്തെത്തുടര്‍ന്ന് ദീര്‍ഘനാളായി ചികിത്സയില്‍ കഴിയുകയായിരുന്നു. മൂത്ത സഹോദരന്‍ ദേവയുടെ നിര്‍ദേശപ്രകാരം സബേഷ് തന്റെ സഹോദരന്‍ മുരളിക്കൊപ്പം സംഗീത യാത്ര ആരംഭിക്കുകയായിരുന്നു.
പശ്ചാത്തലസംഗീതം ഒരുക്കിക്കൊണ്ടാണ് സബേഷ്-മുരളി സഹോദരങ്ങള്‍ സിനിമാപ്രവേശം നടത്തുന്നത്. 1999-ല്‍ പ്രശാന്ത് നായകനായ ജോഡി-എന്ന ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം.
ചിത്രത്തിന്റെ ഗാനങ്ങള്‍ ചിട്ടപ്പെടുത്തിയത് എ.ആര്‍. റഹ്‌മാന്‍ ആയിരുന്നു. പ്രശാന്ത് ചിത്രം അവര്‍ക്കു ചലച്ചിത്രമേഖലയില്‍ വലിയ അംഗീകാരങ്ങള്‍ നേടിക്കൊടുത്തു. ഇത് അവരുടെ കരിയറിലെ വഴിത്തിരിവായി മാറുകയും ചെയ്തു.
പോക്കിഷം, കൂഡല്‍ നഗര്‍, മിലാഗ, ഗോറിപാളയം തുടങ്ങിയ നിരവധി ഹിറ്റ് ചിത്രങ്ങള്‍ക്ക് സബേഷ്-മുരളി കൂട്ടുകെട്ട് സംഗീതം പകര്‍ന്നു. 2017ല്‍ പുറത്തിറങ്ങിയ കവാത്ത് ആണ് അവര്‍ ഗാനസംവിധാനം നിര്‍വഹിച്ച അവസാന ചിത്രം. 2020ല്‍ പുറത്തിറങ്ങിയ മീണ്ടും ഒരു മര്യാദൈ-ക്കാണ് അവര്‍ അവസാനമായി പശ്ചാത്തലസംഗീതം നിര്‍വഹിച്ചത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us