/sathyam/media/media_files/rQiLAETyeIHlFIOr1mAK.jpg)
മുംബൈ: മുന്‍ ക്രിക്കറ്റ് താരം സച്ചിന്‍ തെണ്ടുല്‍ക്കറുടെ സുരക്ഷാ സേനാംഗത്തെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. മഹാരാഷ്ട്ര സ്റ്റേറ്റ് പൊലീസ് ഫോഴ്സ് ജവാൻ (എസ്ആർപിഎഫ്) പ്രകാശ് കപ്ഡെ (39) ആണ് മരിച്ചത്.
അവധി ആഘോഷിക്കാനായി ജാംനഗറിലേക്കു പോയ പ്രകാശ് ബുധനാഴ്ച പുലർച്ചെയാണ് ആത്മഹത്യ ചെയ്തത്. സർവീസ് തോക്ക് ഉപയോഗിച്ച് കഴുത്തിൽ സ്വയം വെടിവയ്ക്കുകയായിരുന്നു. പുലർച്ചെ 1.30നാണ് സംഭവം നടന്നതെന്ന് ജാംനറിലെ സീനിയർ പോലീസ് ഇൻസ്‌പെക്ടർ കിരൺ ഷിൻഡെ പറഞ്ഞു.
കാരണം വ്യക്തമല്ല. ഇതുസംബന്ധിച്ച് അന്വേഷണം ആരംഭിച്ചു. കപ്‌ഡെയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയച്ചിട്ടുണ്ട്. ആത്മഹത്യയ്ക്ക് കാരണമായ സാഹചര്യത്തെക്കുറിച്ച് അന്വേഷിക്കുകയാണെന്ന് ഷിൻഡെ പറഞ്ഞു.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ - 1056, 0471- 2552056)