കേ​ന്ദ്ര സാ​ഹി​ത്യ അ​ക്കാ​ദ​മി അ​വാ​ര്‍​ഡ് പ്ര​ഖ്യാ​പ​നം മാ​റ്റി​വെ​ച്ചു. പ്ര​ഖ്യാ​പ​നം ത​ട​ഞ്ഞ​ത് സാം​സ്‌​കാ​രി​ക മ​ന്ത്രാ​ല​യത്തിന്റെ ഇ​ട​പെടലിൽ. കേ​ന്ദ്ര ഇ​ട​പെ​ട​ലെ​ന്നും ആ​ക്ഷേ​പം

New Update
SAHITHYA ACCADAMY

ന്യൂ​ഡ​ല്‍​ഹി: കേ​ന്ദ്ര സാ​ഹി​ത്യ അ​ക്കാ​ദ​മി അ​വാ​ര്‍​ഡ് പ്ര​ഖ്യാ​പ​നം അ​വ​സാ​ന​നി​മി​ഷം മാ​റ്റി. വ്യാ​ഴാ​ഴ്ച ഉ​ച്ച​യ്ക്ക് മൂ​ന്നി​ന് അ​വാ​ർ​ഡ് പ്ര​ഖ്യാ​പി​ക്കു​മെ​ന്ന് അ​റി​യി​ച്ചി​രു​ന്നെ​ങ്കി​ലും മാ​റ്റി​വ​യ്ക്കു​ക​യാ​യി​രു​ന്നു.

Advertisment

സ​മ​ഗ്ര സം​ഭാ​വ​ന അ​ട​ക്കം വി​വി​ധ മേ​ഖ​ല​ക​ളി​ലു​ള്ള അ​വാ​ർ​ഡു​ക​ളാ​ണ് പ്ര​ഖ്യാ​പി​ക്കാ​നി​രു​ന്ന​ത്. അ​വാ​ർ​ഡ് ജേ​താ​ക്ക​ളാ​യ മ​ല​യാ​ളി എ​ഴു​ത്തു​കാ​രു​ടെ പേ​രു​ക​ളും പു​റ​ത്തു​വി​ടു​മെ​ന്ന വി​വ​ര​വും ഉ​ണ്ടാ​യി​രു​ന്നു. എ​ന്നാ​ൽ പ്ര​ഖ്യാ​പ​ന​ത്തി​ന് അ​ൽ​പ്പ​സ​മ​യം മു​മ്പാ​ണ് നീ​ട്ടി​യ​ത് സം​ബ​ന്ധി​ച്ച വി​വ​രം പു​റ​ത്തു​വ​രു​ന്ന​ത്.

അ​വ​സാ​ന നി​മി​ഷം സാം​സ്‌​കാ​രി​ക മ​ന്ത്രാ​ല​യം ഇ​ട​പെ​ട്ടാ​ണ് പ്ര​ഖ്യാ​പ​നം ത​ട​ഞ്ഞ​തെ​ന്ന് കേ​ന്ദ്ര​സാ​ഹി​ത്യ അ​ക്കാ​ദ​മി എ​ക്‌​സി​ക്യൂ​ട്ടീ​വ് അം​ഗം കെ.​പി. രാ​മ​നു​ണ്ണി പ​റ​ഞ്ഞു. വ്യ​ക്ത​മാ​യ കാ​ര​ണം പ​റ​യാ​തെ​യാ​ണ് ഇ​ത്ത​ര​മൊ​രു ന​ട​പ​ടി. ആ​ദ്യ​മാ​യാ​ണ് കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ ഇ​ങ്ങ​നെ​യൊ​രു ഇ​ട​പെ​ട​ൽ ന​ട​ത്തു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Advertisment