New Update
/sathyam/media/media_files/2025/01/16/4RDfpB2Ple0DxSaSTFC9.jpg)
മുംബൈ: ബോളിവുഡ് നടന്‍ സെയ്ഫ് അലി ഖാന്റൈ വീട്ടില്‍ മോഷണശ്രമം. സംഭവത്തില്‍ നടന് കുത്തേറ്റു. പരിക്കേറ്റ സെയ്ഫ് അലി ഖാനെ മുംബൈയിലെ ലീലാവതി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
Advertisment
വ്യാഴാഴ്ച പുലര്‍ച്ചെയാണ് അജ്ഞാതന്‍ വീട്ടില്‍ അതിക്രമിച്ച് കയറിയത്. നടന് രണ്ടോ മൂന്നോ തവണ കുത്തേറ്റെന്നാണ് റിപ്പോര്‍ട്ട്.
വ്യാഴാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെ പ്രതി സെയ്ഫ് അലി ഖാന്റെ വീട്ടില്‍ കയറിയതായും നടനും അതിക്രമിച്ചു കയറിയ ആളും തമ്മില്‍ വഴക്കുണ്ടാതായും തുടര്‍ന്ന് പ്രതി നടനെ കുത്തിയതായും പോലീസ് പറഞ്ഞു
പ്രതിയെ കണ്ടെത്താനും അറസ്റ്റ് ഉറപ്പാക്കാനും മുംബൈ പോലീസ് അന്വേഷണം ആരംഭിച്ചു. അന്വേഷണം പുരോഗമിക്കുകയാണെന്ന് മുംബൈ പോലീസ് പ്രസ്താവനയില്‍ പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us