/sathyam/media/media_files/2025/01/16/0tfCkpLYaMbJZPm1iDiL.jpg)
മുംബൈ: വ്യാഴാഴ്ച രാത്രി ബാന്ദ്രയിലെ വീട്ടില്‍ കത്തി ആക്രമണത്തിന് ഇരയായ നടന്‍ സെയ്ഫ് അലി ഖാന് ശസ്ത്രക്രിയ ആവശ്യമെന്ന് റിപ്പോര്‍ട്ട്.
ആക്രമണ സമയത്ത് നടന്റെ ഭാര്യ കരീന കപൂര്‍ ഖാന്‍ വീട്ടിലുണ്ടായിരുന്നില്ലെന്ന് റിപ്പോര്‍ട്ടുണ്ട്. ബുധനാഴ്ച രാത്രി അവര്‍ സഹോദരി കരിഷ്മ കപൂറിനും നിര്‍മ്മാതാവ് റിയ കപൂറിനും സഹോദരി സോനം കപൂറിനും ഒപ്പമായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്
വീട്ടില്‍ നടന്ന ഒരു മോഷണ ശ്രമത്തിനിടെ സെയ്ഫ് അലി ഖാന് നിരവധി തവണ കുത്തേല്‍ക്കുകയായിരുന്നു. അദ്ദേഹത്തെ ലീലാവതി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അവിടെ അദ്ദേഹത്തെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കും.
സൈഫ് അലി ഖാന്റെ വസതിയില്‍ മോഷണശ്രമം നടന്നു എന്നായിരുന്നു അദ്ദേഹത്തിന്റെ ടീം പുറത്തിറക്കിയ പ്രസ്താവന. അദ്ദേഹം ഇപ്പോള്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായി ആശുപത്രിയിലാണ്
മാധ്യമങ്ങളും ആരാധകരും ക്ഷമയോടെ കാത്തിരിക്കണമെന്ന് ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു. സ്ഥിതിഗതികളെക്കുറിച്ച് ഞങ്ങള്‍ നിങ്ങളെ അറിയിക്കുന്നതായിരിക്കും. പ്രസ്താവനയില്‍ പറയുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us