New Update
/sathyam/media/media_files/2025/01/16/SXpad6LKRUDP3QFHmJYK.jpg)
മുംബൈ: വീട്ടിലെ മോഷണ ശ്രമത്തിനിടെ കുത്തേറ്റ ബോളിവുഡ് നടന്‍ സെയ്ഫ് അലി ഖാന്റെ ശസ്ത്രക്രിയ മുംബൈ ലീലാവതി ആശുപത്രിയില്‍ പൂര്‍ത്തിയായി.
Advertisment
നടന് ആറ് തവണ കുത്തേറ്റെന്നാണ് റിപ്പോര്‍ട്ട്. ശസ്ത്രക്രിയക്ക് വിധേയനായതോടെ നടന്‍ അപകട നില തരണം ചെയ്തതായാണ് വിവരം. ശസ്ത്രക്രിയയില്‍ 3 ഇഞ്ച് നീളമുള്ള വസ്തു പുറത്തെടുത്തതായാണ് റിപ്പോര്‍ട്ട്
/sathyam/media/media_files/2025/01/16/5MvlQsC4qo1qEc7c9FF7.jpg)
പുലര്‍ച്ചെ മൂന്നരയോടെയാണ് നടനെ ആശുപത്രിയിലേക്ക് കൊണ്ടുവന്നത്. അടിയന്തരമായി നടനെ ഓപ്പറേഷന് വിധേയമാക്കിയിരുന്നു.
മുംബൈ ബാന്ദ്രയിലുള്ള വീട്ടില്‍ വച്ചാണ് മോഷണശ്രമത്തിനിടെ സെയ്ഫ് അലി ഖാന് കുത്തേറ്റത്.
വ്യാഴാഴ്ച പുലര്‍ച്ചെ 2.30 ന് സൈഫ് അലി ഖാന്‍ വീട്ടില്‍ ഉറങ്ങുമ്പോഴായിരുന്നു സംഭവം. വീട്ടിലുണ്ടായിരുന്നവര്‍ ഉണര്‍ന്നതിനെ തുടര്‍ന്ന് മോഷ്ടാവ് ഓടി രക്ഷപ്പെടുകയായിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us