New Update
/sathyam/media/media_files/2025/01/16/EyWLhVFSWHxSOIHn1pIw.jpg)
മുംബൈ: നടന്‍ സെയ്ഫ് അലി ഖാന്റെ വീട്ടില്‍ ആക്രമണം നടത്തിയയാളെ തിരിച്ചറിഞ്ഞതായി റിപ്പോര്‍ട്ട്. ഇന്ന് പുലര്‍ച്ചെ ബാന്ദ്രയിലെ വീട്ടില്‍ വെച്ച് നടന്‍ സെയ്ഫ് അലി ഖാന് നിരവധി തവണ കുത്തേറ്റിരുന്നു.
Advertisment
കെട്ടിടത്തിന്റെ ഫയര്‍ എസ്‌കേപ്പ് പടികള്‍ വഴിയാണ് മോഷ്ടാവ് സെയ്ഫ് അലി ഖാന്റെ വീട്ടിലേക്ക് കയറിയതെന്ന് പ്രാഥമിക അന്വേഷണത്തില്‍ സൂചന ലഭിച്ചതായി മുംബൈ പോലീസ് പറഞ്ഞു
പുലര്‍ച്ചെ 2.30 നാണ് ആക്രമണം നടന്നത്. ഒരു വീട്ടുജോലിക്കാരി കുട്ടികളുടെ മുറിയില്‍ കള്ളനെ കണ്ട് ബഹളമുണ്ടാക്കി.
ഇതിനെത്തുടര്‍ന്ന്, സെയ്ഫ് അലി ഖാന്‍ മുറിയില്‍ കയറി അതിക്രമിച്ചു കയറിയയാളെ നേരിട്ടു. ഇതിനിടെ നടന് ആറ് തവണ കുത്തേല്‍ക്കുകയായിരുന്നു. വീട്ടുജോലിക്കാരിയുടെ കൈയ്ക്കും ചെറിയ പരിക്കേറ്റു
പിന്നീട് അക്രമി സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു, കള്ളനെ കണ്ടെത്താന്‍ പോലീസ് 10 ടീമുകള്‍ രൂപീകരിച്ചിട്ടുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us