ഫ്ലാറ്റിനുള്ളിൽ ഒരു നിഴൽ കണ്ടപ്പോൾ ശ്രദ്ധിച്ചു. അടുത്ത് ചെന്നപ്പോൾ ഏകദേശം നാല്പത് വയസ്സ് പ്രായമുള്ളയാൾ. ശബ്ദമുണ്ടാക്കരുതെന്ന് അക്രമി ആംഗ്യ ഭാഷയിൽ കാണിച്ചു. തുടർന്ന് അയാൾ ഒരു കോടി രൂപ ആവശ്യപ്പെട്ടു. സെയ്ഫ് അലി ഖാനെ ആക്രമിച്ച സംഭവത്തിൽ നിർണായക വെളിപ്പെടുത്തലുമായി വീട്ടുജോലിക്കാരി

New Update
T

മുംബൈ: ബോളിവുഡ് നടൻ സെയ്ഫ് അലി ഖാൻ്റെ വീട്ടിൽ അതിക്രമിച്ച് കയറിയ അജ്ഞാതൻ ഒരു കോടി രൂപ ആവശ്യപ്പെട്ടതായി വീട്ടിലെ വീട്ടുജോലിക്കാരി പൊലീസിന് മൊഴി നൽകി.

Advertisment

വെളുപ്പിന് രണ്ടര മണിക്കാണ് ഫ്ലാറ്റിനുള്ളിൽ ഒരു നിഴൽ കണ്ടതെന്നും തുടർന്ന് നോക്കിയപ്പോഴാണ് ഏകദേശം നാല്പത് വയസ്സ് പ്രായം തോന്നിക്കുന്ന അജ്ഞാതൻ നടന്നു പോകുന്നത് കണ്ടതെന്നും വീട്ടുജോലിക്കാരി പറയുന്നു. 


അക്രമി ശബ്ദമുണ്ടാക്കരുതെന്ന് ആംഗ്യ ഭാഷയിൽ കാണിച്ചു. ശബ്ദം കേട്ട് കുട്ടികളുടെ കെയർ ടേക്കർ കൂടിയെത്തിപ്പോഴാണ് അജ്ഞാതൻ ഒരു കോടി രൂപ ആവശ്യപ്പെട്ടത്.


ഇതിനിടയിലാണ് 2-ാം നിലയിൽ താമസിക്കുന്ന സെയ്ഫ് അലി ഖാനും ഇറങ്ങി വന്നത്. തുടർന്ന് നടനും അക്രമിയും തമ്മിൽ വാക്കേറ്റമുണ്ടായി. 

അജ്ഞാതനെ പ്രതിരോധിക്കുന്നതിനിടയിലാണ് പ്രകോപിതനായ ഇയാൾ നടനെ മൂർച്ചയുള്ള കത്തി കൊണ്ട് പലവട്ടം കുത്തി പരിക്കേൽപ്പിച്ചത്.

വീട്ടുകാരും ജീവനക്കാരും ചേർന്ന് അക്രമിയെ മറ്റൊരു മുറിയിൽ പൂട്ടിയിട്ടു. സെയ്ഫിൻ്റെ പരിക്കിൻ്റെ തീവ്രത കണക്കിലെടുത്ത്, ജോലിക്കാർ മൂത്തമകൻ ഇബ്രാഹിമിനെ വിളിച്ചാണ് ഉടനെ ആശുപത്രിയിലെത്തിച്ചത്.

Advertisment