New Update
/sathyam/media/media_files/2025/01/17/FNrNCxV9VDYDhuWiWlg9.jpg)
മുംബൈ: സെയ്ഫ് അലി ഖാന്‍ ആക്രമണക്കേസില്‍ പുതിയ വെളിപ്പെടുത്തല്‍. നടനെ കുത്തിയ ആള്‍ ഈ ആഴ്ച ആദ്യം ഷാരൂഖ് ഖാന്റെ വീട്ടില്‍ പരിശോധന നടത്തിയിരുന്നതായാണ് മുംബൈ പോലീസ് സംശയിക്കുന്നത്.
Advertisment
സെയ്ഫിനെതിരായ ആക്രമണത്തിന് ശേഷം കൂടുതല്‍ അന്വേഷണത്തിനായി പോലീസ് സംഘം ഷാരൂഖ് ഖാന്റെ വസതിയായ 'മന്നത്ത്' സന്ദര്‍ശിച്ചു
ബുധനാഴ്ച രാത്രി ബാന്ദ്രയിലെ വീട്ടില്‍ അതിക്രമിച്ച് കയറിയ പ്രതി സെയ്ഫിനെ ആറ് തവണ കുത്തിയിരുന്നു. ശസ്ത്രക്രിയക്കു ശേഷം നടന്‍ ഇപ്പോള്‍ അപകടനില തരണം ചെയ്തിട്ടുണ്ട്.
ജനുവരി 14 ന് ഷാരൂഖ് ഖാന്റെ വസതിക്ക് സമീപം സംശയാസ്പദമായ നീക്കങ്ങള്‍ കണ്ടതായി പോലീസ് അറിയിച്ചു.
മന്നത്തിനോട് ചേര്‍ന്നുള്ള റിട്രീറ്റ് ഹൗസിന്റെ പിന്‍വശത്ത് 6-8 അടി നീളമുള്ള ഇരുമ്പ് ഗോവണി സ്ഥാപിച്ചുകൊണ്ട് ഒരാള്‍ പരിസരം നിരീക്ഷിക്കാന്‍ ശ്രമിക്കുകയായിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us