New Update
/sathyam/media/media_files/2025/01/17/uWRVrzzyC9lG78DqAzaq.jpg)
മുംബൈ: ബോളിവുഡ് നടൻ സെയ്ഫ് അലി ഖാനെ മുംബൈയിലെ വീട്ടിൽ കയറി ആക്രമിച്ച കേസിൽ ഒരാളെ മുംബൈ പോലീസ് കസ്റ്റഡിയിലെടുത്തു.
Advertisment
വ്യാഴാഴ്ച രാത്രി മുംബൈ പോലീസ് ബാന്ദ്ര പോലീസ് സ്റ്റേഷനിൽ ചോദ്യം ചെയ്യുന്നതിനായി നിരവധി പേരെ എത്തിച്ചിരുന്നു
തുടർന്നാണ് വീടുകൾ കുത്തിത്തുറന്ന് മോഷനം നടത്തിയെന്ന പരാതികൾ ഉയർന്ന ഒരു പ്രതിയെ കൂടുതൽ ചോദ്യം ചെയ്യുന്നതിനായി പോലീസ് കസ്റ്റഡിയിലെടുത്തത്.
ജനുവരി 16 വ്യാഴാഴ്ച പുലർച്ചെ 2.30 ഓടെ സെയ്ഫ് അലി ഖാനെ ബാന്ദ്രയിലെ വീട്ടിൽ വെച്ച് അജ്ഞാതനായ ഒരാൾ മോഷണശ്രമത്തിൽ ആറ് തവണ കുത്തിയിരുന്നു
ആക്രമണത്തിന് ശേഷം സെയ്ഫിനെ ലീലാവതി ആശുപത്രിയിൽ എത്തിച്ച് ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. ശസ്ത്രക്രിയയെ തുടർന്ന് അദ്ദേഹം അപകടനില തരണം ചെയ്തുവെന്നും ആശുപത്രിയിൽ തുടരുകയാണെന്നും ഡോക്ടർമാർ അറിയിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us