ഞാന്‍ പോകുമ്പോള്‍ ഒരു സ്ത്രീ ഓട്ടോയ്ക്ക് കൈ കാണിച്ച് നിലവിളിച്ചു. യു-ടേണ്‍ എടുത്ത് കെട്ടിടത്തിന്റെ ഗേറ്റിലേക്ക് വരാന്‍ പറഞ്ഞു. ചെല്ലുമ്പോള്‍ കാണുന്നത് രക്തത്തില്‍ കുളിച്ച് കിടക്കുന്ന ആളെയാണ്. മകനൊപ്പമാണ് അദ്ദേഹം ഓട്ടോയിലേക്ക് കയറിയത്. ആ സമയം അത് സെയ്ഫ് അലി ഖാനാണെന്ന് ഞാന്‍ അറിഞ്ഞില്ല. പരിക്കേറ്റ നടനെ ആശുപത്രിയിലെത്തിച്ച ഓട്ടോ ഡ്രൈവര്‍ പറയുന്നു

സെയ്ഫ് അലി ഖാന്‍ തന്നെയാണ് തന്നെ ലീലാവതി ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ പറഞ്ഞതെന്നും റാണ വെളിപ്പെടുത്തി

New Update
Auto driver who took injured Saif Ali Khan to hospital recreates fateful ride

മുംബൈ:  വ്യാഴാഴ്ച പുലര്‍ച്ചെ മുംബൈയിലെ ബാന്ദ്ര വെസ്റ്റിലെ വീട്ടില്‍ വെച്ച് ആറ് തവണ കുത്തേറ്റ നടന്‍ സെയ്ഫ് അലി ഖാന്‍ ഒരു ഓട്ടോയിലാണ് ലീലാവതി ആശുപത്രിയിലെത്തിയതെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. ശസ്ത്രക്രിയയ്ക്ക് ശേഷം അദ്ദേഹം സുഖം പ്രാപിച്ചുവരികയാണ്.

Advertisment

സെയ്ഫിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയ ഓട്ടോ ഡ്രൈവര്‍ ഭജന്‍ സിംഗ് റാണ പരിക്കേറ്റ നടനെ വീട്ടില്‍ നിന്ന് ആശുപത്രിയിലേക്ക് എങ്ങനെ എത്തിച്ചു എന്ന് വെളിപ്പെടുത്തുകയാണ്


രക്തത്തില്‍ കുളിച്ച സെയ്ഫ് അലി ഖാന്‍ തന്റെ മകന്‍ തൈമൂറിനൊപ്പം ഓട്ടോയില്‍ കയറുകയായിരുന്നുവെന്നും, അദ്ദേഹത്തെ ആദ്യം തിരിച്ചറിയാന്‍ കഴിഞ്ഞില്ല എന്നും റാണ വിശദീകരിച്ചു.

സെയ്ഫ് താമസിക്കുന്ന സത്ഗുരു ശരണ്‍ കെട്ടിടത്തില്‍ നിന്ന് വെറും 2 കിലോമീറ്റര്‍ അകലെയുള്ള ലീലാവതി ആശുപത്രിയിലേക്കാണ് നടനെ എത്തിച്ചത്.

ഞാന്‍ പോകുമ്പോള്‍ ഒരു സ്ത്രീ എന്റെ ഓട്ടോയ്ക്ക് കൈ കാണിച്ച് നിര്‍ത്തുക, നിര്‍ത്തുക, എന്ന് ആക്രോശിച്ചു. ആ സ്ത്രീ എന്നോട് യു-ടേണ്‍ എടുത്ത് കെട്ടിടത്തിന്റെ ഗേറ്റിലേക്ക് വരാന്‍ പറഞ്ഞു. ഞാന്‍ ഗേറ്റില്‍ എത്തി, രക്തത്തില്‍ കുളിച്ചുകിടക്കുന്ന ഒരാളെ കണ്ടു. അദ്ദേഹത്തിന്റെ കുര്‍ത്ത പൂര്‍ണ്ണമായും രക്തം കൊണ്ട് ചുവന്നിരുന്നു.


ഓട്ടോയില്‍ മൂന്ന് പേരാണ് കയറിയത്. ഏത് ആശുപത്രിയിലേക്കാണ് പോകേണ്ടതെന്ന് അവര്‍ തന്നെ തീരുമാനിക്കുകയായിരുന്നുവെന്നും ഉത്തരാഖണ്ഡ് സ്വദേശിയായ റാണ പറഞ്ഞു. സെയ്ഫ് അലി ഖാന്‍ തന്നെയാണ് തന്നെ ലീലാവതി ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ പറഞ്ഞതെന്നും റാണ വെളിപ്പെടുത്തി


പുലര്‍ച്ചെ 2.45-3 മണിയോടെയായിരുന്നു സംഭവം. റോഡ് പൂര്‍ണ്ണമായും വിജനമായിരുന്നു. ഞങ്ങള്‍ ബാന്ദ്ര വെസ്റ്റില്‍ നിന്ന് ടര്‍ണര്‍ റോഡിലേക്ക് പോയി. അതിനുശേഷം ഞങ്ങള്‍ ഹില്‍ റോഡിലേക്ക് പോയി, ചാപ്പല്‍ റോഡ് വഴി കടന്ന് ലീലാവതി ആശുപത്രിയില്‍ എത്തി. താന്‍ സഞ്ചരിച്ച വഴി വിവരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.

'കുട്ടി നടുവില്‍ ഇരിക്കുകയായിരുന്നു, സെയ്ഫ് വലതുവശത്താണ് ഇരിക്കുന്നത്. എനിക്ക് ആദ്യം അദ്ദേഹത്തെ തിരിച്ചറിയാന്‍ കഴിഞ്ഞില്ല.


അദ്ദേഹം ഒരു രോഗിയാണെന്നും എത്രയും വേഗം ആശുപത്രിയില്‍ എത്തിക്കണമെന്നും ഞാന്‍ കരുതി,' ഓട്ടോ ഡ്രൈവര്‍ പറഞ്ഞു


നടന്റെ ഒരു മുറിവ് പിന്നില്‍ നിന്നും മറ്റൊന്ന് കഴുത്തിനടുത്തും കണ്ടതായി റാണ പറയുന്നു. 'മുഖത്ത് ഒന്നും കണ്ടില്ല. രക്തത്തില്‍ കുളിച്ചതിനാല്‍ മുറിവുകളുടെ ആഴം എനിക്ക് മനസ്സിലായില്ലെന്നും അദ്ദേഹം പറഞ്ഞു.

Advertisment