അക്രമി എത്തിയത് ബംഗ്ലദേശില്‍ നിന്ന്‌? സെയ്ഫിന്റെ വീട്ടില്‍ കയറി കുറ്റകൃത്യം ചെയ്തത് താന്‍ തന്നെയെന്ന് സമ്മതിച്ച് മുഹമ്മദ് അലിയന്‍. അറസ്റ്റിലായത് താനെയില്‍ നിന്ന്‌

പ്രതിക്ക് ബിജോയ് ദാസ്, വിജയ് ദാസ്, മുഹമ്മദ് ഇല്ല്യാസ്, ബിജെ എന്നിങ്ങനെ ഒന്നിലധികം പേരുകള്‍ ഉണ്ടായിരുന്നതായി പോലീസ് പറഞ്ഞു.

New Update
saif Untitledsaif

മുംബൈ: നടന്‍ സെയ്ഫ് അലി ഖാനെ കുത്തിയ പ്രതിയെ ഞായറാഴ്ച പുലര്‍ച്ചെ മുംബൈ പോലീസ് അറസ്റ്റ് ചെയ്തു. മുഹമ്മദ് അലിയന്‍ എന്ന അക്രമി നടന്റെ വീട്ടില്‍ കയറി കുറ്റകൃത്യം ചെയ്തതായി സമ്മതിച്ചു.

Advertisment

താനെയിലെ ഒരു പബ്ബില്‍ ജോലി ചെയ്തിരുന്ന അക്രമിയെ നഗരത്തിലെ ഹിരാനന്ദാനി എസ്റ്റേറ്റിലെ മെട്രോ നിര്‍മ്മാണ സ്ഥലത്തിന് സമീപമുള്ള ഒരു ലേബര്‍ ക്യാമ്പില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്


പ്രതിക്ക് ബിജോയ് ദാസ്, വിജയ് ദാസ്, മുഹമ്മദ് ഇല്ല്യാസ്, ബിജെ എന്നിങ്ങനെ ഒന്നിലധികം പേരുകള്‍ ഉണ്ടായിരുന്നതായി പോലീസ് പറഞ്ഞു.


പ്രതി പശ്ചിമ ബംഗാള്‍ സ്വദേശിയാണെന്ന് പോലീസ് അറിയിച്ചു. കേസുമായി ബന്ധപ്പെട്ട് മുഹമ്മദ് അലിയാനെ ചോദ്യം ചെയ്യുന്നതിനായി പോലീസ് ബാന്ദ്രയിലേക്ക് കൊണ്ടുവന്നു. ഇന്ന് രാവിലെ പോലീസ് റിമാന്‍ഡിനായി കോടതിയില്‍ ഹാജരാക്കും


അക്രമി ഇന്ത്യക്കാരനാണോ ബംഗ്ലാദേശി പൗരനാണോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. റസ്റ്റിനെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ നല്‍കാന്‍ മുംബൈ പോലീസ് രാവിലെ 9 മണിക്ക് പത്രസമ്മേളനം നടത്തുമെന്നാണ് സൂചന.

Advertisment