/sathyam/media/media_files/2025/01/19/ss69ToKXJ2wjlxyQsCZl.jpg)
മുംബൈ: സെയ്ഫ് അലി ഖാനെ ആക്രമിച്ചയാള്‍ ഹൗസ് കീപ്പിംഗ് സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്നുവെന്നും മുമ്പ് നടന്റെ വീട് വൃത്തിയാക്കാന്‍ വീട്ടില്‍ എത്തിയിരുന്നുവെന്നും റിപ്പോര്‍ട്ട്.
സെയ്ഫ് അലി ഖാനെ ആക്രമിച്ച മുഹമ്മദ് ഷരീഫുള്‍ ഇസ്ലാം ഷെഹ്സാദ് മുമ്പ് ഒരു ഹൗസ് കീപ്പിംഗ് സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്നുവെന്നും സെയ്ഫിന്റെ വീട്ടുജോലിക്കാരനായ ഹരി ഏര്‍പ്പാടാക്കിയ ക്ലീനിംഗിനായി സെയ്ഫ് അലി ഖാന്റെ വീട് സന്ദര്‍ശിച്ചിരുന്നുവെന്നും പൊലീസ് വെളിപ്പെടുത്തി
വിജയ് ദാസ്, ബിജോയ് ദാസ്, മുഹമ്മദ് ഇല്ല്യാസ്, ബിജെ എന്നീ പേരുകളില്‍ അറിയപ്പെട്ടിരുന്ന പ്രതിയെ വിശദമായ അന്വേഷണത്തിന് ശേഷം ഞായറാഴ്ച രാവിലെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
ജനുവരി 16 ന് സെക്യൂരിറ്റി ഗാര്‍ഡ് ഉറങ്ങുന്നത് ശ്രദ്ധയില്‍പ്പെട്ട ഇയാള്‍ പതിനൊന്നാം നിലയിലേക്ക് കയറി.പതിനൊന്നാം നിലയിലെത്തിയപ്പോള്‍, ഡക്ട് ഷാഫ്റ്റില്‍ കയറി സെയ്ഫിന്റെ ഫ്‌ലാറ്റില്‍ കയറി. കുട്ടികളുടെ മുറിയിലെ ബാത്ത്‌റൂമില്‍ ഒളിച്ചു.
ഇയാള്‍ നേരത്തെ വോര്‍ളിയില്‍ താമസിച്ചിരുന്നു. സംഭവദിവസം ഇയാള്‍ താനെയിലേക്ക് ട്രെയിനില്‍ പോയി. താനെയില്‍ ബൈക്കില്‍ ഒരാള്‍ അയാളെ കൂട്ടിക്കൊണ്ടുപോകാന്‍ വന്നു
ബൈക്കിന്റെ രജിസ്‌ട്രേഷന്‍ നമ്പറിന്റെ സഹായത്തോടെ പോലീസ് ഇന്നലെ ഗോഡ്ബന്ദറില്‍ കണ്ടെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us