/sathyam/media/media_files/2025/01/23/WMkNBTJOpeAxZn4HBmYT.jpg)
മുംബൈ: സെയ്ഫ് അലി ഖാനെ ആക്രമിച്ചതിന് അറസ്റ്റിലായ 30 കാരനായ മുഹമ്മദ് ഷെരീഫുള്‍ ഇസ്ലാം ഷഹ്‌സാദ് ആക്രമണം നടന്ന് 38 മണിക്കൂറിന് ശേഷം ബംഗ്ലാദേശിലുള്ള പിതാവിനെ വിളിച്ചിരുന്നുവെന്ന് റിപ്പോര്‍ട്ട്. ഷരീഫിന്റെ പിതാവ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്.
10,000 ടാക്ക (ഏകദേശം 7,092 രൂപ) പിതാവിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്തതായി ഷരീഫുള്‍ പറഞ്ഞുവെന്നും ഇനിയുള്ള ദിവസത്തേക്കുള്ള ഭക്ഷണത്തിനും താമസത്തിനും 3000 രൂപ കൈവശമുണ്ടെന്ന് മകന്‍ പറഞ്ഞിരുന്നുവെന്നും അദ്ദേഹം പറഞ്ഞു
പ്രതിയുടെ പിതാവ് റൂഹുല്‍ ഒരു ചണ കമ്പനിയില്‍ ഗുമസ്തനായി ജോലി ചെയ്യുകയാണ്. ഫോണില്‍ വിളിച്ച് കുറച്ച് ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ എല്ലാ ചാനലുകളിലും സോഷ്യല്‍ മീഡിയയിലും മകന്റെ ചിത്രം വരുന്നത് കണ്ടു.
കുടുംബത്തില്‍ പണത്തിന്റെ പ്രശ്നങ്ങളൊന്നും ഇല്ലാത്തതിനാല്‍ ഇതെല്ലാം കണ്ട് താന്‍ വളരെ അമ്പരന്നെന്നും അദ്ദേഹം പറഞ്ഞു. മാത്രമല്ല, ഇത്തരം കുറ്റകൃത്യങ്ങളെക്കുറിച്ച് തങ്ങള്‍ക്ക് ചിന്തിക്കാന്‍ പോലും കഴിയുമായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
മകന്‍ മറ്റൊരു രാജ്യത്തായതിനാല്‍ ഷരീഫുളിന് എങ്ങനെ നിയമസഹായം ലഭിക്കുമെന്നും 54 കാരനായ റൂഹുല്‍ ആശങ്ക പ്രകടിപ്പിച്ചു
പത്താം ക്ലാസ് കഴിഞ്ഞ് ഷരീഫുള്‍ പഠനം നിര്‍ത്തി. മെച്ചപ്പെട്ട ജോലി തേടി 2023 ഏപ്രിലില്‍ ബംഗ്ലാദേശ് വിട്ടു. ഒരു ഏജന്റ് വഴിയാണ് ഇയാള്‍ അനധികൃതമായി ഇന്ത്യയിലെത്തിയത്. രാജ്ബാരിയ ഗ്രാമത്തില്‍ കഴിഞ്ഞ ആറ് വര്‍ഷമായി തന്റെ മോട്ടോര്‍ സൈക്കിളില്‍ ആളുകളെ കയറ്റി ഉപജീവനം നടത്തിവരികയായിരുന്നു ഷരീഫുള്‍.
ബംഗ്ലാദേശില്‍ വര്‍ദ്ധിച്ചുവരുന്ന രാഷ്ട്രീയ അസ്ഥിരത കാരണം തന്റെ ഭാവി ഇവിടെ ഇരുട്ടിലാണെന്ന് രണ്ടാണ് ഷരീഫുള്‍ രാജ്യം വിട്ടതെന്നും റൂഹുല്‍ പറഞ്ഞു.
അങ്ങനെ ഒരു ഇടനിലക്കാരന്റെ സഹായത്തോടെ നിയമപരമായ രേഖകളില്ലാതെ ഇന്ത്യയിലെത്തുകയായിരുന്നു. ഒരു ജോലി ചെയ്ത് ആവശ്യത്തിന് പണം സമ്പാദിക്കാനും ഇന്ത്യക്ക് പുറത്തേക്ക് പോകാനുമാണ് ഷരീഫുള്‍ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം അവകാശപ്പെട്ടു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us