/sathyam/media/media_files/2025/01/23/SR7DG762hVh9XrpXlZFZ.jpg)
മുംബൈ: ബോളിവുഡ് നടന്‍ സെയ്ഫ് അലി ഖാനു നേരെയുണ്ടായ ആക്രമണത്തെ ചോദ്യം ചെയ്ത് മഹാരാഷ്ട്ര മന്ത്രി. സംഭവം യഥാര്‍ത്ഥമാണോ അതോ നടന്‍ അഭിനയിക്കുകയാണോ എന്നാണ് മഹാരാഷ്ട്ര മന്ത്രി നിതേഷ് റാണെ ചോദിച്ചത്.
ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് കേരളം പാക്കിസ്ഥാന്‍ ആണെന്ന് പരാമര്‍ശം നടത്തി വിവാദത്തിലായ മന്ത്രിയാണ് നിതേഷ് റാണെ.
'സെയ്ഫ് അലി ഖാനെ ഡിസ്ചാര്‍ജ് ചെയ്ത ശേഷം ഞാന്‍ കണ്ടു. അദ്ദേഹത്തിന് ശരിക്കും കുത്തേറ്റതാണോ അതോ അഭിനയിക്കുക മാത്രമാണോ എന്ന് എനിക്ക് സംശയമുണ്ടായിരുന്നു. പൂനെയില്‍ നടന്ന ഒരു പരിപാടിയില്‍ സംസാരിക്കവെ റാണെ പറഞ്ഞു
'ഒരു ഖാന്‍ കുഴപ്പത്തിലാകുമ്പോള്‍ മാത്രം പ്രതിപക്ഷ നേതാക്കള്‍ നടനെക്കുറിച്ച് ആശങ്ക പ്രകടിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
അന്തരിച്ച ബോളിവുഡ് നടന്‍ സുശാന്ത് സിംഗ് രജ്പുത്തിനെ പിന്തുണച്ച് എന്‍സിപി (എസ്പി) നേതാവ് സുപ്രിയ സുലെ എന്തിനാണ് രംഗത്തെത്തിയതെന്നും അദ്ദേഹം ചോദിച്ചു.
'ഷാരൂഖ് ഖാന്റെ മകനും എന്‍സിപി നേതാവുമായ നവാബ് മാലിക്കിനെക്കുറിച്ച് സുപ്രിയ സുലെ ആശങ്കാകുലയാണ്. ഏതെങ്കിലും ഹിന്ദു കലാകാരനെക്കുറിച്ച് അവര്‍ ആശങ്കാകുലാകുന്നത് നിങ്ങള്‍ എപ്പോഴെങ്കിലും കേട്ടിട്ടുണ്ടോയെന്നും അദ്ദേഹം ചോദിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us