/sathyam/media/media_files/2025/01/17/0AzLZgU7w9aiIeUfNDDO.jpg)
മുംബൈ: തനിക്ക് കുത്തേറ്റ ആക്രമണം പൊലീസിന്റെ മുന്നില്‍ വിവരിച്ച് നടന്‍ സെയ്ഫ് അലി ഖാന്‍. ജനുവരി 16 നാണ് വീട്ടില്‍ അതിക്രമിച്ചു കയറിയ അക്രമി നടനെ നിരവധി തവണ കുത്തിയത്. വ്യാഴാഴ്ച വൈകുന്നേരമാണ് നടന്‍ സെയ്ഫ് അലി ഖാന്‍ ബാന്ദ്ര പോലീസിന് മൊഴി നല്‍കിയത്.
സംഭവദിവസം രാത്രി എന്താണ് സംഭവിച്ചതെന്ന് അദ്ദേഹം വിവരിച്ചു. താനും ഭാര്യ കരീന കപൂര്‍ ഖാനും 11-ാം നിലയിലെ കിടപ്പുമുറിയില്‍ ആയിരുന്നുവെന്നും വീട്ടുജോലിക്കാരിയായ എലിയാമ ഫിലിപ്പിന്റെ നിലവിളി കേട്ടെന്നും സെയ്ഫ് അലി ഖാന്‍ പോലീസിനോട് പറഞ്ഞു
ഇളയ മകന്‍ ജഹാംഗീറിനെ പരിചരിക്കുന്നയാളാണ് അവര്‍. ജെഹിന്റെ മുറിയിലേക്ക് ഓടിയെത്തിയപ്പോള്‍ അവിടെ ഒരു അജ്ഞാതനെ കണ്ടു.
ജെഹ് കരയുകയായിരുന്നു. താന്‍ അക്രമിയെ തടയാന്‍ ശ്രമിച്ചതോടെ പ്രശ്‌നങ്ങ്ള്‍ ഉടലെടുത്തു. പോരാട്ടത്തിനിടെ, അതിക്രമിച്ചു കയറിയയാള്‍ സെയ്ഫ് അലി ഖാന്റെ പുറകിലും കഴുത്തിലും കൈകളിലും പലതവണ കുത്തി. ഇതോടെ അക്രമിയുടെ മേലുള്ള പിടി അയഞ്ഞു.
പരിക്കേറ്റെങ്കിലും സെയ്ഫ് അക്രിയെ തള്ളിമാറ്റി. വീട്ടുകാര്‍ അക്രമിയെ മുറിയില്‍ പൂട്ടിയിട്ട് ജെഹിനെ എടുത്ത് ഓടി
ജെഹിന്റെ മുറിയില്‍ ആദ്യം അക്രമിയെ കണ്ടത് ഏലിയാമ്മയാണ്. അയാള്‍ അവരില്‍ നിന്ന് ഒരു കോടി രൂപ ആവശ്യപ്പെട്ടിരുന്നുവെന്നും സെയ്ഫ് വെളിപ്പെടുത്തി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us