മുംബൈ: ബോളിവുഡ് നടന്‍ സെയ്ഫ് അലി ഖാനെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ ഒന്നിലധികം പേര്‍ ഉള്‍പ്പെട്ടിരിക്കാമെന്ന് സംശയം.
അറസ്റ്റിലായ 30 കാരനായ ഷരീഫുല്‍ ഇസ്ലാം ഷെഹ്സാദ് മുഹമ്മദ് റോഹില്ല അമിന്‍ ഫക്കീര്‍ എന്ന വിജയ് ദാസിനെ കസ്റ്റഡിയില്‍ വാങ്ങാന്‍ മുംബൈ പോലീസ് സമര്‍പ്പിച്ച റിമാന്‍ഡ് അപേക്ഷയിലും ഇതേ സംശയം ഉന്നയിച്ചിരുന്നുവെന്ന് പോലീസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്തു
ജനുവരി 16 ന് പുലര്‍ച്ചെ ബാന്ദ്രയിലെ വസതിയില്‍ നടന്ന കവര്‍ച്ചാ ശ്രമത്തിനിടെ നടനെ ഇസ്ലാം ആറ് തവണ കുത്തിയിരുന്നു.
സംഭവ സമയത്ത് സെയ്ഫും വീട്ടുജോലിക്കാരും ധരിച്ചിരുന്ന വസ്ത്രങ്ങള്‍ കൈമാറാന്‍ പോലീസ് ആവശ്യപ്പെടുകയും ഫോറന്‍സിക് പരിശോധനയ്ക്കായി അവരുടെ രക്തസാമ്പിളുകള്‍ ശേഖരിക്കുകയും ചെയ്തിരുന്നുവെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
പ്രതിയുടെ വസ്ത്രത്തിലെ രക്തം നടന്റേതാണോ എന്ന് ഉറപ്പാക്കാനായിരുന്നു അത്. പ്രതിയായ ഷരീഫുള്‍ ഇസ്ലാമിന്റെ വിരലടയാളങ്ങള്‍ കുറ്റകൃത്യം നടന്ന സ്ഥലത്ത് നിന്ന് കണ്ടെത്തിയ വിരലടയാളങ്ങളുമായി പൊരുത്തപ്പെട്ടിരുന്നു
ജനുവരി 19 ന് താനെയില്‍ നിന്നാണ് ഷരീഫുള്‍ ഇസ്ലാമിനെ അറസ്റ്റ് ചെയ്തത്.